ഞാന്‍ മുന്‍പ് മുതല്‍ പറയുന്ന ഒരു കാര്യമുണ്ട്, എന്തെന്നാല്‍, ഈ സമൂഹം എങ്ങിനെയോ അതിന്‍റെ ശരി പകര്‍പ്പാണ് നമ്മുടെ നാട്ടിലെ ഓരോ പ്രസ്ഥാനങ്ങളും സംഘടനകളും സോഷ്യല്‍ മീഡിയാകളും ഒക്കെ…. ഇന്റര്‍നെറ്റുംമുഖപുസ്തകവുമൊക്കെ ആഭാസന്മാരുടെയും ചതിയന്മാരുടെയും വിളനിലമാണ് എന്ന് മുന്‍പ് പറഞ്ഞവരോടും ഞാന്‍ പറഞ്ഞത്ഇതുതന്നെ ആയിരുന്നു. നമ്മുടെ സമൂഹത്തില്‍ ഉള്ളവര്‍ തന്നെ ആയിരിക്കും മുഖപുസ്തകതിലും… നല്ലവരും മോശം ആളുകളും കാണും… അതുപോലെ തന്നെ ആണ് നമ്മുടെ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക ജാതി മത സംഘടനകളുടെയും ജാതികളുടെയും മതങ്ങളുടെയും കാര്യവും…. എല്ലാത്തിലും നന്മയും തിന്മയും ഉണ്ടാവും… നല്ലവരും മോശം…
Read MoreYear: 2016
ശ്രീ നാരായണ ഗുരുവിന് കർണാടകയുടെ ആദരം; ഗുരു ജയന്തി സർക്കാർ കലണ്ടറിൽ സ്ഥാനം പിടിച്ചു; സർക്കാർ വിപുലമായി ആഘോഷിക്കും.
ബെംഗളൂരു : കേരളത്തിന്റെ നവോത്ഥാന നായകൻ ശ്രീ നാരായണ ഗുരുവിന്റെ ജനുവദിനം ഇനി കർണാടക സർക്കാറും ആഘോഷിക്കും. സെപ്റ്റംബർ 16 ലെ ശ്രീ നാരായണ ഗുരു ജയന്തി സർക്കാർ പരിപാടി യായി ഏറ്റെടുത്ത് ആഘോഷിക്കും എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കേരളത്തിലെ ഈഴവ സമുദായത്തിന്റെ സഹോദര സമുദായമായ കർണാടകയിലെ ബില്ലവരുടെ നേതാക്കൾ ക്കാണ് ഈ ഉറപ്പ് മുഖ്യമന്ത്രി നൽകിയത്.നാരായണ ഗുരുവിന്റെ ജയന്തി ആഘോഷങ്ങൾ ആസൂത്രണം ചെയ്യാൻ കന്നഡ സാംസ്കാരിക വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി . ഇതോടെ കർണാടക സർക്കാർ കലണ്ടറിൽ വാൽമീകി, ടിപ്പു…
Read Moreഓണയാത്ര ;കര്‍ണാടക ആര്‍ ടി സി യുടെ 19 സ്പെഷ്യല്‍ ബസുകളുടെ ബൂകിംഗ് ആരംഭിച്ചു;എറണാകുളത്തേക്കും കോഴിക്കോട്ടെക്കും നാലുവീതം.തിരുവനന്തപുരം ടിക്കറ്റ് കല്‍ തീര്‍ന്നു എറണാകുളം രണ്ടു ബസു മാത്രം ബാകി ,വേഗമാകട്ടെ..
ബെന്ഗളൂരു : ഇതുവരെ റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടില്ല,ഓണ യാത്ര ദുര്‍ഘടം നിറഞ്ഞതാകുമെന്നു ഉറപ്പായി ,അപ്പോഴാണ് പ്രതീക്ഷയുമായി കേരള ആര്‍ ടീസിയുടെ വരവ് ,വരുന്ന ഒന്‍പതാം തീയതിയിലേക്ക് 19 സ്പെഷ്യല്‍ കല്‍ കേരള ആര്‍ ടീ സി പ്രഖ്യാപിച്ചു,എന്നാല്‍ ബൂകിംഗ് തുടങ്ങിയില്ല.എന്നാല്‍ അതിനെ കടത്തി വെട്ടി കര്‍ണാടക ആര്‍ ടീ സി ബൂകിംഗ് പ്രഖ്യാപിക്കുകയും ബൂകിംഗ് തുടങ്ങുകയും ചെയ്തു. കോട്ടയം (2) എറണാകുളം (4),മൂന്നാര്‍ (1),തൃശൂര്‍ (3),പാലക്കാട് (2),കോഴിക്കോട് (4),കണ്ണൂര്‍ (3) എന്നിങ്ങനെ യാണ് ഇന്നലെ അനുവദിച്ച സ്പെഷ്യലുകളുടെ കണക്ക്.4 ബസുകളുടെ ടിക്കറ്റ് ഇന്നലെ…
Read Moreഓണയാത്ര;19 സ്പെഷൽ ബസുകളുമായി കേരള ആർ ടീ സി
ബെംഗളുരു: ഓണത്തിന് തൊട്ടു മുമ്പുള്ള വെള്ളിയാഴ്ചയാണ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഏറ്റവും ആളുകൾ സഞ്ചരിക്കുന്ന ദിവസം. ഈ വരുന്ന ഒൻപതാം തീയതി ആണ് അത്, കേരള ആർ ടീ സി യുടെ 45 ബസുകളിലെ ടിക്കറ്റുകൾ ആദ്യമേ വിറ്റു പോയി. ഈ തിരക്ക് മറികടക്കാൻ 19 സ്പെഷൽ ബസുകളാണ് കേരള ആർടിസി പ്രഖ്യാപിച്ചിരിക്കുന്നത്. റിസർ വേഷൻ ഉടൻ തന്നെ ആരംഭിക്കും. തമിഴ്നാടിന്റെ കൂടി പെർമിറ്റ് വേണ്ടതിനാൽ ബസുകളെല്ലാം മൈസൂർ വഴിയാവാനാണ് സാദ്ധ്യത. ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, കോഴിക്കോട്, പയ്യന്നൂർ, തലശ്ശേരി,…
Read Moreസുധാ സിങ്ങിന് ശേഷം ഒ.പി. ജയ്ഷക്കും എച് എൻ എൻ വൺ സ്ഥിരീകരണം .
റിയോ ഒളിമ്പിക്സിൽ പങ്കെടുത്ത സുധാ സിംഗ് എന്ന കായിക താരത്തിന് എച് എൻ എൻ വൺ സ്ഥിരീകരിച്ചത് ഏതാനു ദിവസം മുൻപായിരുന്നു.സുധാ സിങ്ങിന്റെ കൂടെ പരിശീലനം നടത്തിയിരുന്ന മലയാളി അത് ലറ്റ് ഒ പി ജെയ്ഷക്കും എച് വൺ എൻ വൺ സ്ഥിരീകരിച്ചതായാണ് പുതിയ റിപ്പോർട്ട്, ബെംഗളൂരുവിൽ ചികിൽസയിലാണ്. മത്സരശേഷം കോച്ച് നിക്കോളസ് കുടിക്കാൻ വെള്ളം നൽകിയില്ല എന്നും ഇനി ഇതേ കോച്ചിന്റെ കുടെ പരിശീലിക്കാൻ ഇല്ല എന്നും പ്രഖ്യപിച്ചു കൊണ്ട് ഏതാനും ദിവസം വാർത്ത കോളങ്ങളിൽ നിറഞ്ഞ നിന്നിരുന്നു ജയ്ഷ .
Read Moreപാകിസ്താൻ പരാമർശ വിവാദം: മംഗളൂരുവിൽ രമ്യക്ക് നേരെ മുട്ടയേറ്
മംഗളൂരു: പാകിസ്താനിലെ ജനങ്ങളും നമ്മളെ പോലെ തന്നെയാണ് എന്ന വിവാദ പ്രസ്താവന നടത്തിയ കന്നട സിനിമയിലെ സൂപ്പർ ഹീറോയിൻ രമ്യക്ക് മംഗളൂരുവിൽ വച്ച് മുട്ടയേറ്. വിശ്വഹിന്ദു പരിഷത് – ബജ്റംഗ്ദൾ പ്രവർത്തകരാണ് ഇതിന് പിന്നിൽ എന്ന് സംശയിക്കുന്നു, മംഗളൂരു വിമാനത്താവളത്തിൽ നിന്നും കദ്രിയിലേക്ക് പോകുകയായിരുന്നു താരം. മുട്ടയേറ് ഉണ്ടായി എന്ന കാര്യം രമ്യ പിന്നീട് സ്ഥിരീകരിച്ചു,പക്ഷേ പോലീസുകാരിൽ നിന്നാണത്രേ താരം സംഭവം അറിയുന്നത്.
Read Moreവീണ്ടും മലക്കം മറിഞ്ഞ് രാഹുൽ ഗാന്ധി ; ഒരു രാഷ്ട്രീയക്കാരനായി വളർന്നു എന്ന് തെളിയിക്കാനുള്ള ശ്രമമോ?
ന്യൂ ഡെൽഹി :ആർ എസ് എസിനെ ക്കുറിച്ച് രാഹുൽ ഗാന്ധി യുടെ അഭിപ്രായം തിരുത്തിയതിന് ശേഷമാണ് കോടതിയിൽ സത്യവാങ് മൂലം നൽകിയത് എന്ന ആരോപണം നില നിൽക്കുമ്പോൾ തന്നെ വീണ്ടും മലക്കം മറിഞ്ഞു കൊണ്ട് കോൺഗ്രസ് ഉപാദ്ധ്യക്ഷന്റെ പുതിയ പ്രസ്താവന. “ആർ എസ് എസിന് എതിരെയുള്ള എന്റെ യുദ്ധം ഞാൻ അവസാനിപ്പിക്കുകയില്ല, പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു ” രാഹുൽ പറഞ്ഞു. അപ്പോൾ ഇന്നലെത്തെ കോടതിയിലുള്ള സത്യവാങ് മൂലം നടപടി കളോടുള്ള ഭയം കൊണ്ട് മാത്രമാണ് എന്ന് മനസ്സിലായി.
Read More30 ന് നടത്താൻ നിശ്ചയിച്ചിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു.
തിരുവനന്തപുരം : ഈ വരുന്ന 30 ന് നടത്താൻ നിശ്ചയിച്ചിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രി ശ്രീ ശശീന്ദ്രനുമായി നടത്തിയ ചർച്ചക്ക് ശേഷം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ചെയർമാൻ ലോറൻസ് ബാബു അറിയിച്ചതാണ് ഇക്കാര്യം. കോൺഫെഡറേഷൻ ഉന്നയിച്ച ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യാം എന്നുറപ്പു കിട്ടിയതിനാലാണ് സമരത്തിൽ നിന്ന് പിൻ മാറുന്നത്.
Read Moreജൂനിയര്‍ എന്‍ ടീ അറിന്റെയും പവന്‍ കല്യാണിന്റെയും ആരാധകര്‍ കൊലാറില്‍ ഏറ്റുമുട്ടി;ഒരാള്‍ മരിച്ചു.
കോലാര്‍: തെലുങ്ക് സൂപ്പര്‍ താരങ്ങളായ പവന്‍ കല്ല്യാണിന്റേയും ജൂനിയര്‍ എന്‍ടിആറിന്റേയും ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പവന്‍ കല്ല്യാണ്‍ ആരാധകന്‍ കുത്തേറ്റു മരിച്ചു. കര്‍ണാടകയിലെ കോലാറില്‍ ബുധനാഴ്ചയാണ് ഇരു നടന്‍മാരുടേയും താരമൂല്യത്തെ ചൊല്ലിയുള്ള തര്‍ക്കം ഒരാളുടെ ജീവനെടുത്തത് കോലാറില്‍ നടന്ന അവയവദാന ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു തിരുപ്പതി സ്വദേശിയും പവന്‍ കല്ല്യാണിന്റെ ആരാധകനും, അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനസേനയുടെ സജീവ പ്രവര്‍ത്തകനുമായ വിനോദ് റോയല്‍ (24) എന്ന യുവാവ്. പരിപാടിയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഇയാള്‍ പവന്‍ കല്ല്യാണിനെ പുകഴ്ത്തുകയും പ്രസംഗത്തിനൊടുവില്‍ ജയ് പവന്‍ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന്…
Read Moreആർ എസ് എസ് എന്നാൽ ഒരു മനോഭാവമാണത്രേ;പണ്ട് ദാരിദ്യം ഒരു മാനസിക അവസ്ഥയാണ് എന്ന് പറഞ്ഞ നേതാവിന്റെ കേരള ശിഷ്യൻ.ജയിലഴി ഒഴിവാക്കാൻ രാഷ്ട്രീയ നേതാക്കൾ വാക്കുകൾ വിഴുങ്ങി അപഹാസ്യരാകുന്നു.
ആർ എസ് എസിനെതിരെ പ്രസ്താവന നടത്തുകയും, പ്രസ്താവനയിൽ ഉറച്ച് നിൽക്കും എന്ന് പ്രഖ്യാപിക്കുകയും പിന്നീട് കുരുക്ക് മുറുകുകയാണെന്നറിഞ്ഞപ്പോൾ മലക്കം മറിയുകയും ചെയ്ത് രക്ഷപ്പെടാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ശ്രമിച്ചതായിട്ടുള്ള വാർത്തയായിരുന്നു ഇന്നലെ പ്രധാന തലക്കെട്ടുകളിൽ, ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം നിലപാടെടുത്ത തൃത്താലയുടെ യുവ എം എൽ എ ” കീർത്തി മുദ്ര” ബലറാമിന്റെ നിലപാടെന്താണ് എന്നറിയാൻ എല്ലവർക്കും ആഗ്രഹം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നത് “ആർ എസ് എന്നത് ഒരു സംഘടനയല്ല മനോഭാവമാണ് ,ഇന്ത്യ എന്ന ആശയത്തിന്റെ വികൃതവീക്ഷണമാണ്…
Read More