ഫ്ലോറിഡ (യു എസ് ): രണ്ടാം ട്വന്റി 20യിൽ ഇന്ത്യയെ മഴ ചതിച്ചു.ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസിനെ ഇന്ത്യ 19 .4 ഓവറിൽ 143 റൺസിന് പുറത്താക്കി .രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങിയ ഇൻഡ്യയ്ക് 2 ഓവരിൽ 15 റൺസിൽ നിൽക്കേ മഴ വില്ലനായി.തുടർന്ന് മഴ നിലച്ചെങ്കിലും ഗ്രൗണ്ടിന്റെ ഈർപ്പം മൂലം കളി തുടരാൻ സാധിച്ചില്ല .ഇതോടെ ആദ്യ മത്സരത്തിൽ ഒരു റണ്ണിന് ഇന്ത്യയെ പരാജയപ്പെടുത്തിയ വെസ്റ്റിൻഡീസിന് പരമ്പര നേടാൻ സാധിച്ചു. 43 റൺസ് നേടിയ ജോൺസൻ ചാൾസ് വെസ്റ്റിൻഡീസിന്റെ ടോപ് സ്കോറർ ആയി .ഇൻഡ്യയ്ക് വേണ്ടി മിസ്ര 3…
Read MoreYear: 2016
സോഷ്യൽ മീഡിയുടെ പവർ ;ബെംഗളൂരുവിൽ നിന്ന് കാണാതായ 13 വയസുകാരിയെ ഹുബ്ബള്ളിയിൽ കണ്ടെത്തി.
ബെംഗളൂരു :കുറച്ച് മാസങ്ങൾക്ക് മുൻപാണ് നാഗ്പൂർ റയിൽവേ സ്റ്റേഷനിൽ ഒരു കുട്ടിയെ റയിൽവേ പോലീസിന് ലഭിക്കുകയും സോഷ്യൽ മീഡിയയുടെ ഇടപെടലിലൂടെ 45 മിനുട്ടിൽ കുട്ടിയെ രക്ഷിതാക്കളുടെ കയ്യിൽ ഏൽപിക്കാൻ കഴിയുകയും ചെയ്തു .അന്ന് ” മിസ്സിങ് ” മെസേജ് കേന്ദ്രറെയിൽവേ മന്ത്രി പോലും തന്റെ പേജിൽ ഷെയർ ചെയ്തു. സമാനമായ ഒരു വാർത്തയാണ് ബെംഗളുരുവിൽ നിന്ന്, രാജാജി നഗറിൽ ഒരു സ്വകാര്യ സ്കൂൾ പരിസരത്തുനിന്നും കാണാതായ 13 വയസുള്ള പെൺകുട്ടിയെ ഹുബ്ബള്ളിയിൽ കണ്ടെത്തി.രണ്ടു ദിവസമായി കുട്ടിയെ കാണാനില്ല എന്ന വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ…
Read Moreനേര്കാഴ്ചകള് !!!
ആം ആദ്മി പാർട്ടിയുടെ ജനനവും ഇന്ത്യയിലെ മലീമസമായ രാഷ്ട്രീയാവസ്ഥയിൽ ആ പാർട്ടിയുടെ പ്രസക്തിയും അറിയാവുന്ന ബാംഗ്ലൂർ മലയാളികളുടെ പത്രത്തിൽ ആ പാർട്ടിയെപ്പറ്റി ബി.ജെ.പി ക്കാരൻ എഴുതുന്ന ‘നേർക്കാഴ്ചകൾ ‘ തമാശ മാത്രമേ ജനിപ്പിക്കൂ . ഐ.ടി.മേഖലയിലും മൾട്ടി നാഷണൽ കമ്പനികളിലും ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികൾക്കും ആം ആദ്മി പാർട്ടിയെക്കുറിച്ചും അതിനെ ഞെരിച്ചു കൊല്ലാൻ വേണ്ടി ബി.ജെ.പി നടത്തിയ , നടത്തുന്ന , ശ്രമങ്ങളെ പറ്റി വ്യക്തമായൊരു ചിത്രമുണ്ട് . അതിനു പുറമെ ബി.ജെ.പി എന്ന പാർട്ടിയുടെയും അതിന്റെ ഭാവി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെയും…
Read Moreഇവർക്ക് തമ്മിലടിക്കാതെ ജീവിക്കാൻ ആവില്ലേ ? ഐ എസിനെതിരെ ഒന്നിച്ചു പോരാടിയ തുർക്കികളും കുർദ്ദുകളും ഐ എസിനെ തുരത്തി കഴിഞ്ഞപ്പോൾ തമ്മിലടിക്കുന്നു.കുർദ്ദ് നഗരത്തിൽ തുർക്കി വ്യോമാക്രമണം നടത്തി. കുർദ്ദുകൾ തുർക്കി ടാങ്കുകൾ തകർക്കുന്നു .
ഐ.എസ് ഭീഷണിയൊഴിഞ്ഞ സിറിയന് അതിര്ത്തികളില് തുര്ക്കി-കുര്ദു സംഘര്ഷം രൂക്ഷം. കുര്ദു ഗ്രാമത്തില് തുര്ക്കി വ്യോമാക്രണം നടത്തി. തിരിച്ചടിച്ച കുര്ദുകള് തുര്ക്കി ടാങ്കുകള് തകര്ത്തു. ഒരു തുര്ക്കി സൈനികന് കൊല്ലപ്പെട്ടു. ഐ.എസ് ഭീഷണിയൊഴിഞ്ഞ സിറിയ-തുര്ക്കി അതിര്ത്തിയില് നിന്ന് വരുന്നത് പുതിയ സംഘര്ഷങ്ങളുടെ വാര്ത്തകളാണ്. ഐ.എസ് ഒടുവില് ഒഴിഞ്ഞ പോയ ജറാബ്ലസില് അടക്കം തുര്ക്കി-കുര്ദു സംഘര്ഷം രൂക്ഷമാണ്. തന്ത്രപ്രധാനമായ ജറാബ്ലസില് കുര്ദുകളുമായി ചേര്ന്ന് ഐ.എസിനെ നേരിടുമ്പോഴും തുര്ക്കിക്ക് ആശങ്കകളുണ്ടായിരുന്നു. ഐ.എസ് പിന്മാറുന്നതോടെ പ്രദേശത്തിന്റെ നിയന്ത്രണം കുര്ദുകളുടെ കയ്യിലെത്തുമോ എന്നാണ് ആശങ്ക. ഈ ആശങ്ക സംഘര്ഷത്തിലേക്ക് വഴിമാറുകയായിരുന്നു. കുര്ദുകളുടെ…
Read Moreതിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്സ് പാളം തെറ്റി .സംഭവം നടന്നത് അങ്കമാലിയിൽ
അങ്കമാലിക്കടുത്ത് കറുകുറ്റിയില് തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിന്റെ 13കോച്ചുകള് പാളംതെറ്റി. പുലര്ച്ചെ 2.15നായിരുന്നു അപകടം.കറുകുറ്റിയില് റെയില്വേ സ്റ്റേഷനില് എത്തുമ്പോഴാണ് ബോഗികള് പാളത്തിന് സമീപത്തേക്ക് ചരിഞ്ഞത്. യാത്രക്കാര്ക്ക് ആര്ക്കും സംഭവത്തില് പരിക്കില്ല. ഇതു വഴിയുള്ള റെയില് ഗതാഗതം പൂര്ണ്ണമായി നിലച്ചിരിക്കുകയാണ്. ട്രെയിനിലെ എസ് 4 മുതല് എ1 വരെയുള്ള കോച്ചുകളാണ് പാളം തെറ്റിയത്. ട്രാക്കിലുണ്ടായ വിള്ളലാണ് അപകട കാരണമെന്ന് റെയില്വെ അറിയിച്ചു. ട്രെയിന് വലിയ വേഗതയിലല്ലാതിരുന്നത് കൊണ്ടും എതിര്വശത്തെ ട്രാക്കിലൂടെ മറ്റ് ട്രെയിനുകളളൊന്നും വരാതിരുത്തത് കൊണ്ടും വലിയ അത്യാഹിതം വഴിമാറുകയായിരുന്നെന്ന് യാത്രക്കാര് പറഞ്ഞു. അപകടമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ചെന്നൈ തിരുവനന്തപുരം…
Read Moreവെസ്റ്റ് ഇന്ഡീസിനെതിരെ ഇന്ത്യക്ക് ഒരു റണ്ണിന്റെ പരാജയം
വെസ്റ്റ് ഇന്ഡീസിനെതിരെ ഇന്ത്യക്ക് ഒരു റണ്ണിന്റെ പരാജയം. വിന്ഡീസ് ഉയര്ത്തിയ 246 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില് നാല് വിക്കറ്റ് നഷ്ടത്തില് 244 റണ്സ് എടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന പന്തില് ജയിക്കാന് രണ്ടു റണ്സ് വേണ്ടിയിരുന്ന ഇന്ത്യക്ക് 25 പന്തില് 43 റണ്സെടുത്ത ഇന്ത്യന് നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. 51 പന്തില് 110 റണ്സെടുത്ത കെ.എല്. രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോരെര്
Read Moreഐ എസ് എല് ഫിക്സ്ച്ചര് തയ്യാര് : ഒക്ടോബര് ഒന്നിന് നോര്ത്ത് ഈസ്റ്റും കേരള ബ്ലാസ്റ്റെര്സും തമ്മില് ആദ്യ മത്സരം;ഫൈനല് ഡിസംബര് 18 ന്.
2016 ഇന്ത്യന് സൂപ്പര് ലീഗ് മത്സരസമയം പ്രഖ്യാപിച്ചു .ഒക്ടോബര് ഒന്നാം തീയതി ആരംഭിക്കുന്ന മത്സരങ്ങള് ഡിസംബര് പതിനെട്ടിലെ ഫൈനലോടെ അവസാനിക്കും.ആദ്യമത്സരം കേരള ബ്ലാസ്റ്റെഴ്സും നോര്ത്ത് ഈസ്റ്റ് ഉം തമ്മിലാണ് ആദ്യത്തെ മത്സരം. മത്സരക്രമം ഇവിടെ ലഭിക്കും http://static.indiansuperleague.com/pdf/islfixtures2016.pdf
Read Moreഅക്ഷയപാത്രയുടെ “രണ്ട് മില്യൺ മീൽസ് ” ഇന്ന് രാഷ്ട്രപതി ഉൽഘാടനം ചെയ്യും.നഗരത്തില് ഗതാഗത നിയന്ത്രണം
ബെംഗളൂരു : പാവപ്പെട്ട സർക്കാർ സ്കൂളുകളിലെ വിദ്യർത്ഥികൾക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയാണ് ഇസ്കോണിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ” അക്ഷയ പാത്ര” പദ്ധതി.200കോടി ഉച്ചയൂണുകള് നല്കിയതിന്റെ ആഘോഷം ഇന്ന് ബെന്ഗളൂരുവില് നടക്കും,പരിപാടി ഉത്ഘാടനം ചെയ്യുന്നത് രാഷ്ട്രപതി പ്രണബ് മുഖര്ജി ആണ്.അക്ഷയപാത്ര യുടെ ചെയര്മാനും തിരുവനന്തപുരം സ്വദേശിയുമായ മധു പണ്ഡിത ദാസ് അധ്യക്ഷ്യനായിരിക്കും. ഗവര്ണര് വാജു ബായി വാല ,മുഖ്യമന്ത്രി സിദ്ധരാമയ്യ,കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര് എന്നിവര് സന്നിഹിതരായിരിക്കും.ഡോ.മുരളി മനോഹര് ജോഷി എം പി സുധ മൂര്ത്തി എന്നിവര് പ്രത്വേക ക്ഷണിതാക്കള് ആണ്.. രാജ്യത്തെമ്ബടുമായി 11360 സ്കൂളുകളിലായി…
Read Moreജോലിസമയത്ത് പൂക്കളം വേണ്ട;സര്ക്കാര് സ്ഥാപനങ്ങള് കച്ചടവ സ്ഥാപനങ്ങള് ആക്കാന് അനുവദിക്കില്ല;പലരും തൊടാന് പേടിക്കുന്ന വിഷയങ്ങളില് ശക്തമായ തീരുമാനങ്ങളുമായി പിണറായി വിജയന്
തിരുവനന്തപുരം:ജോലി സമയത്ത് ഉദ്യോഗസ്ഥര് പൂക്കളമിട്ട് സമയം കളയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓണക്കാലത്ത് സര്ക്കാര് ഓഫീസുകളില് ജോലിസമയത്ത് ആഘോഷങ്ങള് നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്ദേശം. ഓണക്കാലത്ത് സര്ക്കാര് ഓഫീസുകള് കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധനങ്ങള് വാങ്ങേണ്ടവര് പുറത്ത്പോയി വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. എന്നാല് മുഖ്യമന്ത്രിയുടെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷ വിമര്ശനവുമായി രംഗത്തെത്തി. ജോലിസമയം നഷ്ടപ്പെടുത്താതെ സര്ക്കാര് ഓഫീസുകളില് പൂക്കളമൊരുക്കുന്നതില് എന്ത് തെറ്റാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
Read Moreസീറ്റിനു പണം വാങ്ങിയ നേതാവിനെ സ്ഥാനത്ത് നിന്ന് നീക്കി കൈകഴുകാന് കേജ്രിവാള്;പഞ്ചാബില് ആപ് നു തുടക്കത്തില് തന്നെ കനത്ത തിരിച്ചടി
ന്യൂഡല്ഹി: നിയമസഭാ തിരഞ്ഞെടുപ്പില് പാര്ട്ടി സീറ്റ് നല്കാന് പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന ആം ആദ്മി പാര്ട്ടി പഞ്ചാബ് കണ്വീനര് സുച്ച സിങ് ഛോട്ടേപൂറിനെ തല്സ്ഥാനത്ത് നിന്ന് നീക്കി. ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വസതിയില് ചേര്ന്ന പാര്ട്ടിയുടെ രാഷ് ട്രീയകാര്യ സമിതിയാണ് ഈ തീരുമാനമെടുത്തത്. ആരോപണം നിഷേധിച്ചുകൊണ്ട് നടത്തിയ വാര്ത്താസമ്മേളനത്തില് കെജ് രിവാളിനെതിരെ വിമര്ശനം ഉന്നയിക്കുക കൂടി ചെയ്തതോടെയാണ് ഛോട്ടേപ്പൂരിനെ മാറ്റാന് പാര്ട്ടി തീരുമാനിച്ചത്. സീറ്റ് മോഹിയായ ഒരു പാര്ട്ടിക്കാരനോട് 60 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണമെന്ന് പാര്ട്ടി എം.പി ഭഗവന്ത് മാന് പ്രതികരിച്ചു. 60 ലക്ഷം…
Read More