നാളെ മുതൽ പത്ത് ദിവസം 15000 ടി എം സി കാവേരി ജലം തമിഴ്നാടിന് നൽകണം ; സുപ്രീം കോടതിയുടെ നിർദ്ദേശം കർണാടകയെ വീണ്ടും സംഘർഷഭരിതമാക്കുമോ ?

ബെംഗളൂരു : നാളെ മുതൽ അടുത്ത പത്തു ദിവസം 15000 ഘന അടി വെള്ളം കർണാടക തമിഴ്നാടിന്  വിട്ടുകൊടുക്കണം  എന്ന സുപ്രീം കോടതിയുടെ നിർദ്ദേശം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം തുടരുന്നു. മഴ കുറഞ്ഞതു കാരണം കെആർ എസ്  അണക്കെട്ടിൽ ശേഷിക്കുന്നത് വെറും 17000 ടി എം സി ജലം മാത്രമാണ്, ഇതിൽ നിന്ന് എങ്ങിനെ 15000 ടിഎം സി വച്ച് എങ്ങനെ നൽകും എന്നാണ് കർണാടക റൈത്ത സംഘ (കർഷക സംഘടന ) മാണ്ഡ്യ ,ഹുബ്ബളളി എന്നിവിടങ്ങളിൽ കർഷക സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ…

Read More

സുരേന്ദ്രനെതിരെ കുമ്മനം ;കേരള ബി ജെ പിയില്‍ കലാപം.

ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ച ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന കുമ്മനം രാജശേഖരന് രംഗത്തെത്തി‍. കെ. സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആര്‍.എസ്.എസ് ശാഖ തടയുമെന്ന കോടിയേരിയുടെ പ്രസ്താവന നാട്ടില്‍ കലാപമുണ്ടാക്കാനാണെന്നും, ഇത് ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും കുമ്മനം ആരോപിച്ചു. കെ. സുരന്ദ്രന്റെ നിലപാട് ബി.ജെ.പിയുടെ മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രന്‍ തള്ളിയിരുന്നു. സ്‌ത്രീപ്രവേശനത്തെ സ്വാഗതം ചെയ്ത കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരുന്നു. ആര്‍ത്തവം…

Read More

“ഗണേശഹബ്ബ“ ആഘോഷിക്കാന്‍ നഗരം ഒരുങ്ങി;എവിടെ നോക്കിയാലും ഗണേശ വിഗ്രഹങ്ങള്‍ മാത്രം.തടാകങ്ങളില്‍ പ്രത്യേക ഒരുക്കങ്ങള്‍;പന്തലുകള്‍ക്ക് അനുമതി 20 വരെ മാത്രം.

ബെന്ഗലൂരു : ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് നഗരം ഒരുങ്ങി,പലരൂപത്തിലും വലുപ്പത്തിലും ഉള്ള ഗണേശ വിഗ്രഹങ്ങളെ വീടുകളിലും ക്ഷേത്രങ്ങളിലും വഴിയോര പന്തലുകളിലും ഗണേശ പൂജകളുണ്ട്.ഗനെശോല്‍സവത്തിനു മുന്നോടിയായി ഇന്നലെ ഇന്നലെ ഗൌരി ഗണേശ പൂജകള്‍ നടന്നു.വിവിധ മണ്ഡലുകളുടെ നേതൃത്വത്തില്‍ കൂറ്റന്‍ പന്തലുകള്‍ ഒരുക്കിയാണ് ഗണേഷ വിഗ്രഹത്തെ പ്രതിഷ്ഠിച്ചിട്ടുള്ളത്. നൂറു രൂപ മുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വിഗ്രഹങ്ങള്‍ ലഭ്യമാണ് ,കളിമണ്ണില്‍ തീര്‍ത്ത പരിസ്ഥിതി സൌഹൃദ വിഗ്രഹങ്ങള്‍ക്ക് വലിയ ആവശ്യകത ആണ് ഉള്ളത്.പച്ചക്കറികള്‍ക്ക് പൂക്കള്‍ക്കും വിലയുയുയര്‍ന്നു,ഒരു കിലോ മുല്ലപ്പൂവിനു കെ ആര്‍ മാര്‍കെറ്റില്‍ 600 മുതല്‍ 750 രൂപവരെയായിരുന്നു ഇന്നലത്തെ…

Read More

ഗള്‍ഫില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി ഒന്‍പത് ദിവസം പെരുനാള്‍ അവധി

ഗള്‍ഫിലെ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 11 ഞായറാഴ്ച മുതല്‍ 15 വ്യാഴം വരെയാണ് അവധി. ഭൂരിപക്ഷം രാജ്യങ്ങളിലും ഒന്‍പത് ദിവസത്തെ അവധിയാണ് ഇക്കുറി ലഭിക്കുക. മിക്ക സ്വകാര്യ സ്ഥാപനങ്ങളിലും അഞ്ച് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.വാരാന്ത്യ അവധികള്‍ കൂടി കൂട്ടുമ്ബോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  തുടര്‍ച്ചയായി ഒന്‍പത് ദിവസം അവധി ലഭിക്കും

Read More

റിലീസിന് മുന്‍പ് തന്നെ 60 കോടി രൂപ സ്വന്തമാക്കി എം.എസ് ധോണിയുടെ ദ അണ്‍ടോള്‍ഡ് സ്റ്റോറി

ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന എം.എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമ റിലീസിന് മുന്‍പ് തന്നെ 60 കോടി രൂപ സ്വന്തമാക്കി.  80 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്  സാറ്റലൈറ്റ് റൈറ്റ്സിലൂടെ മാത്രം 45 കോടി രൂപയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്

Read More

രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത് നിന്നും പടിയിറങ്ങി

ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്കുവഹിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പടിയിറങ്ങി.റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ ചുമതലയേല്‍ക്കും,മൂന്നു വര്‍ഷം റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ കസേരയില്‍ ഇരുന്ന രാജന്‍.24-ാമത് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് പദവി കൈമാറി. അക്കാദമിക് രംഗത്തേക്ക് മടങ്ങിപ്പോകാനാണ് രഘുറാം രാജന്റെ തീരുമാനം. 2013 സെപ്തംബര്‍ അഞ്ചിനാണ് ഗവര്‍ണറായി രഘുറാം രാജന്‍ ചുമതലയേല്‍ക്കുന്നത്. ആര്‍ബിഐയില്‍ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച രഘുറാം രാജന്റെ കര്‍ക്കശനിലപാടുകള്‍ പലപ്പോഴും വിവാദത്തിനും ഇടയാക്കിയിരുന്നു.

Read More

കാശ്മീർ വിഘടനവാദി നേതാക്കളെ കാണാൻ ശ്രമിച്ച യച്ചൂരിയും കൂട്ടുകാരും നിരാശരായി മടങ്ങി.

ശ്രീനഗർ : സർവ്വകക്ഷി സംഘത്തിലുണ്ടായിരുന്ന സി പി എം ന്റെ എംപിയായ സീതാറം യെച്ചൂരിയു സി പി ഐ യുടെ ഡി രാജയും ജെഡിയുവിന്റെ ശരദ് യാദവും ആർജെഡിയുടെ ജയപ്രകാശ് നാരായൺ  തുടങ്ങിയവർ പ്രധാന സംഘത്തിൽ നിന്ന് വേർപെട്ട് വിഘടനവാദികളെ  കാണാനുള്ള ശ്രമം നടത്തിയത് ,അത് വൻ പരാജയത്തിൽ അവസാനിച്ചു. അറുപതു ദിവസമായി   വീട്ടുതടങ്കലിൽ കഴിയുന്ന  സയ്യിദ് ഷാ ഗിലാനിയുടെ ഗേറ്റുകൾ യെച്ചൂരിക്കും കൂട്ടർക്കും മുന്നിൽ തുറന്നില്ല, ഗിലാനി ജനലിലൂടെ നേതാക്കളെ കണ്ടു എങ്കിലും ദർശന മരുളിയില്ല. ഹുമാനയിൽ ബി എസ് എഫിന്റെ…

Read More

ദിലീപും കാവ്യയും തമ്മിൽ വിവാഹിതരാകാൻ പോകുന്നു? എന്ന വാർത്തയുടെ സത്യമെന്ത് ?.

കൊച്ചി: ദിലീപും കാവ്യയും തമ്മിൽ വിവാഹിതരാകാൻ പോകുന്നു എന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി എന്നാല്‍ ഇതില്‍ എന്തെങ്കിലും പ്രതികരണം നടത്താന്‍ ഇരുതാരങ്ങളും തയ്യാറായില്ല. പലതവണ ഇരുവരും വിവാഹിതരായെന്നടക്കം സോഷ്യല്‍മീഡിയയില്‍ ചിലര്‍ വാർത്തകൾ പടച്ചു. ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ചുള്ള എല്ല ഊഹാപോഹങ്ങൾക്കും വ്യാജവാർത്തകൾക്കും തിരശീലയിടുന്നതായിരുന്നു കാവ്യയുടെ പ്രതികരണം. 2015 ജനുവരി 16 നായിരുന്നു ആദ്യവാർത്ത കേട്ടത്. പിന്നെ എല്ലാമാസവും 16 തിയതി വിവാഹവാർത്തയുടെ അപ്‌ഡേഷൻ ഉണ്ടാകും. ഏറ്റവും അവസാനം വന്നത് ജൂൺ 20-മത്തെ തിയ്യതിയായിരുന്നു. വിവാഹ വാർത്തയെക്കുറിച്ച് പറയാൻ അച്ഛൻ പത്രസമ്മേളനം നടത്തി…

Read More

സെറീനയ്‌ക്ക് ലോക റെക്കോര്‍ഡ്

ടെന്നീസിലെ ഇതിഹാസതാരം ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ട്ടിന് നവരത്തിലോവയുടെ 306 വിജയമെന്ന റെക്കോര്‍ഡാണ് സെറീന മറികടന്നത് ന്യൂയോര്‍ക്ക്: ടെന്നീസ് ഇതിഹാസം സെറീന വില്യംസ് മറ്റൊരു ലോക റെക്കോര്‍ഡ് കൂടി സ്വന്തം പേരിനൊപ്പം എഴുതി ചേര്‍ത്തു. യു എസ് ഓപ്പണില്‍ മൂന്നാം റൗണ്ടില്‍ സ്വീഡീഷ് താരം ജോഹന ലാര്‍സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍, ഏറ്റവുമധികം ഗ്രാന്‍സ്ലാം വിജയം സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡാണ് സെറീനയുടെ പേരില്‍ കുറിച്ചത്. ഇത് സെറീനയുടെ മുന്നൂറ്റിഏഴാമത്തെ ഗ്രാന്‍സ്ലാം വിജയമാണ്. ടെന്നീസിലെ ഇതിഹാസതാരം ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ട്ടിന് നവരത്തിലോവയുടെ 306 വിജയമെന്ന റെക്കോര്‍ഡാണ് സെറീന…

Read More

സല്‍പ്രവൃത്തികള്‍ കൊണ്ട് വിശുദ്ധയായ മദറിനെ കത്തോലിക്ക സഭ വിശുദ്ധയായി പ്രഖ്യാപിച്ചു;ഇനിമുതല്‍ കൊല്‍ക്കത്തയിലെ വിശുദ്ധ എന്നറിയപ്പെടും.

വത്തിക്കാൻ സിറ്റി: മദർ തെരേസ ഇനി മുതൽ കൊൽക്കത്തയിലെ വിശുദ്ധ എന്നറിയപ്പെടും. ഫ്രാൻസിസ് മാർപ്പാപ്പയാണ് അഗതികളുടെ അമ്മയെ വിശുദ്ധ പദവിയിലേക്കുയർത്തുന്ന പ്രഖ്യാപനം നടത്തിയത്. മദർ തെരേസയുടെ തിരുശേഷിപ്പുകൾ അൾത്താരയിൽ സമർപ്പിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്കു രണ്ടിന് റോമിലെ വത്തിക്കാൻ സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. രാവിലെ 10.30ന് ആരംഭിച്ച കുര്‍ബാനയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. കുര്‍ബാന മധ്യേനയായിരുന്നു വിശുദ്ധ പദവി പ്രഖ്യാപനം. വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ശേഷമുള്ള മദര്‍ തെരേസയുടെ തിരുനാള്‍ നാളെ നടക്കും. വത്തിക്കാൻ മദർ തെരേസ സ്മാരക സ്റ്റാംപ് പുറത്തിറക്കിയിട്ടുണ്ട്.…

Read More
Click Here to Follow Us