മോഡി ഷി ജിന്‍ പിംങ്ങ് മായി കൂടിക്കാഴ്ച നടത്തി.

ബെയ്‌ജിങ്: ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെ ഹാങ്ഷൂവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. പാക് അധീന കശ്മീർ വഴിയുള്ള ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി, പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്ന ഭീകരവാദ സംഘടനകളെക്കുറിച്ചും ആണവ ദാതാക്കളുടെ സംഘത്തിലെ ഭാരതത്തിന്റെ അംഗത്വം തുടങ്ങിയ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ആണവ ധാതാക്കളുടെ സംഘത്തിലെ ഭാരതത്തിന്റെ അംഗത്വത്തിനെതിരെ നിലപാട് സ്വീകരിച്ച ചൈനയുമായുള്ള ഭാരതത്തിന്റെ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയോടെ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താനുള്ള…

Read More

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ജയം.

മുംബൈ: പ്യൂര്‍ട്ടോറിക്കയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്ത്യ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പ്യൂര്‍ട്ടോറിക്കയെ തകര്‍ത്തു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ജയം. ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ ഏറെ മുന്നിലുള്ള പ്യൂര്‍ട്ടോറിക്ക ഏഴാം മിനിറ്റില്‍ മുന്നിലെത്തി.  നാരായണ്‍ ദാസ്, സുനില്‍ ഛെത്രി, ജെജെ ലാല്‍പെഖുല, ജാക്കിചന്ദ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ഇമ്മാനുവല്‍ സാഞ്ചസാണ് പ്യൂര്‍ട്ടോറിക്കയുടെ ഒരേയൊരു ഗോള്‍ നേടിയത്. ക്യാപ്റ്റനായി അരങ്ങേറ്റംകുറിച്ച ഗോളി ഗുര്‍പ്രീത് സന്ധുവും മികച്ച പ്രകടനം നടത്തി. പ്യൂര്‍ട്ടോറിക്ക തുടക്കത്തില്‍ മുന്നിലെത്തിയെങ്കിലും ആക്രമത്തിലൂന്നി കളിച്ച…

Read More

ഒപ്പത്തിന്റെ കഥ നിങ്ങള്ക്ക് ഊഹിക്കാമോ ? തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം പുതിയ നമ്പരുമായി ലാലേട്ടന്‍.

നിങ്ങള്‍ ഒപ്പം സിനിമയുടെ ട്രൈലെര്‍ കണ്ടില്ലേ ? എന്തായിരിക്കും ഒപ്പത്തിന്റെ കഥ? ഊഹിക്കാന്‍ കഴിയുന്നുവെങ്കില്‍, അത് ഒരു സെല്‍ഫി വീഡിയോയില്‍ പകര്‍ത്തൂ. വീഡിയോ ഞങ്ങള്‍ക്ക് അയക്കൂ. മികച്ച വീഡിയോകള്‍ തയ്യാറാക്കിയ 21 പേര്‍ക്ക് കൊച്ചിയില്‍ ലാലേട്ടനൊപ്പം തിരുവോണ നാളില്‍ ഒരു വൈകുന്നേരം; പങ്കിടാം. ഒന്നിച്ച് ഡിന്നര്‍ കഴിക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം: വീഡിയോകള്‍ സെപ്തംബര്‍ ഏഴിനുമുമ്പ് ഞങ്ങള്‍ക്ക് അയക്കുക. വാട്ട്‌സ് ആപ്പ് നമ്പര്‍: 09742198886 ഇ മെയില്‍ ഐഡി: oppam@asianetnews.in ആന്‍ഡ്രോയ്ഡ് ആപ്പ്: ഏഷ്യാനെറ്റ് ന്യൂസിന്റെ ആന്‍ഡ്രോയ്ഡ് ആപ്പിലെ റിപ്പോര്‍ട്ട് എ സ്‌റ്റോറി…

Read More

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സര്‍വക്ഷി സംഘം ഇന്ന് കാശ്മീരിലേക്ക്.

ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷത്തിന് അയവു വരുത്തുകയെന്ന ലക്ഷ്യവുമായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം ഇന്ന് കശ്മീരിലെത്തും. പ്രതിഷേധക്കാരുമായും സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. എന്നാല്‍ വിഘടനവാദി നേതാക്കളുമായി കൂടിക്കാഴ്ചയില്ല. ഇതിനു മുന്നോടിയായി ഡല്‍ഹിയില്‍ സംഘാംഗങ്ങള്‍ക്ക് കേന്ദ്രആഭ്യന്തരമന്ത്രി കശ്മീരിലെ സ്ഥിതിഗതികള്‍ വിവരിച്ചുനല്‍കി. നിലവില്‍ കേന്ദ്രവും ജമ്മുകശ്മീര്‍ സര്‍ക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാടുകളും കശ്മീര്‍ വിഷയം സംബന്ധിച്ച ലഘു വിവരണവും രാജ്‌നാഥ്‌സിങ് നടത്തി. സര്‍വ്വകക്ഷി സംഘത്തിന് ഏകസ്വരം വേണമെന്നതിനാലാണ് കേന്ദ്രആഭ്യന്തരമന്ത്രി പ്രത്യേക യോഗം വിളിച്ചത്. കശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്ന സംഘം വ്യക്തികളുമായും സംഘങ്ങളുമായും…

Read More

അഗതികളുടെ അമ്മ വിശുദ്ധ പദവിയിലേക്ക്;ഇന്ത്യക്ക് ഇത് അഭിമാന നിമിഷം.

വത്തിക്കാന്‍: പാവങ്ങള്‍ക്ക് വേണ്ടി ജീവിതമുഴിഞ്ഞുവെച്ച മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ ഇന്ന് നടക്കുമ്പോള്‍ ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഭാരത സംഘത്തിലെ അംഗമെന്ന നിലയില്‍ അത്യന്തം അഭിമാനകരമായ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഭാരത സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ ആരംഭിക്കുക. പോപ്പ് ഫ്രാന്‍സിസ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. വിശുദ്ധരുടെ പുസ്തകത്തില്‍ മദര്‍തെരേസയുടെ പേര് ചേര്‍ക്കട്ടെയെന്ന് നാമകരണ നടപടികളുടെ ചുമതലയുളള കര്‍ദ്ദിനാള്‍ അമാതോയും പോസ്തുലത്തോറും പാപ്പയോട് ചോദിക്കുന്നതാണ് ആദ്യ ചടങ്ങ്.…

Read More

ഹരിപ്പാട് കരുവാറ്റയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു

ഹരിപ്പാട് കരുവാറ്റയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു. പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടമുണ്ടായത്.യുവാക്കള്‍ സഞ്ചരിച്ചിരുന്ന പള്‍സര്‍ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു.അമിതവേഗമാണ് അപകട കാരണമെന്നാണ് വിവരം. രണ്ടു പേര്‍ അപകടസ്ഥലത്തും ഒരാള്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്,തകഴി സ്വദേശികളായ മുഹമ്മദ് സാബിത്ത്, അനസ്, നൗഷാദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Read More

കശ്മീരിനെ ഇന്ത്യന്‍ സേനയുടെ ശവക്കുഴിയാക്കുമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍

കാശ്മീരില്‍ രാഷ്ട്രീയ പരിഹാരം കാണാനുള്ള ഏത് ശ്രമത്തേയും ചെറുക്കുമെന്ന് ഹിസ്ബുള്‍ മേധാവി സയ്യദ് സലാഹുദ്ദീന്‍ ഒരു ദേശീ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.കാശ്മീര്‍ പ്രശ്നത്തിന് സര്‍വകക്ഷി സംഘത്തിലൂടെ പരിഹാരം കാണാനുള്ള ശ്രമം പാഴ്വേലയാണ്. കാശ്മീരിലെ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരം തീവ്രവാദം മാത്രമാണ്. ഇക്കാര്യം കാശ്മീരിലെ നേതാക്കള്‍ക്കും ജനങ്ങള്‍ക്കും മുജാഹിദ്ദീന്‍ ഭീകരര്‍ക്കും നന്നായി അറിയാം. അതിനാല്‍ തന്നെ മുജാഹിദ്ദീന്‍ ചാവേറുകള്‍ കാശ്മീരിനെ ഇന്ത്യന്‍ സേനയുടെ ശവക്കുഴി ആക്കി മാറ്റാന്‍ ഒരുങ്ങുകയാണ് – സലാഹുദ്ദീന്‍ പറഞ്ഞു.ഏഷ്യന്‍ മേഖല ഒന്നാകെ നിയന്ത്രണത്തിലാക്കുകയാണ് മുജാഹിദ്ദീന്റെ ലക്ഷ്യമെന്നും സലാഹുദ്ദീന്‍ പറഞ്ഞു.

Read More

കൂലി വരമ്പത്ത് തന്നെ കിട്ടിത്തുടങ്ങി ;കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു: ജില്ലയില്‍ ഹര്‍ത്താല്‍

തില്ലങ്കേരിയില്‍ വെട്ടേറ്റു ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി മാവില ബിനീഷാണ് മരിച്ചത്. ബോംബേറില്‍ സി.പി.എം പ്രവര്‍ത്തകനു പരിക്കേറ്റു. തില്ലങ്കേരി പഞ്ചായത്ത് ഓഫീസിന് സമീപം ഇടതുകാലിന് വെട്ടേറ്റ് തലയ്ക്ക് അടിയേറ്റ് രക്തം വാര്‍ന്നനിലയില്‍ ഇന്നലെ രാത്രിയാണ് ബിനീഷിനെ കണ്ടെത്തിയത്. ഉടനെ ഇരുട്ടിതാലുക്ക് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല.ബി.ജെ.പി പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെ ബിജെപി പ്രവര്‍ത്തകര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

Read More

അത്തം പിറന്നു മലയാളികൾ ഓണാഘോഷങ്ങളിലേക്ക്..

ബെംഗളൂരു : ഇന്ന് അത്തം നഗരത്തിലെ മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ജീവൻ വച്ച് തുടങ്ങി, സാധാരണ ഓണ ദിനത്തിൽ നാട്ടിൽ പോയോ വീട്ടിലിരുന്നോ ഓണമാഘോഷിക്കുന്ന ബെംഗളൂരു മലയാളികൾ അതിന് മുൻപുള്ള ദിനങ്ങളിലോ ശേഷമുള്ള ദിനങ്ങളിലേ ആണ് ഓണാഘോഷ മഹാമഹങ്ങൾ നടത്തുന്നത്. ചില ഓണാഘോഷത്തിന്റെ വിവരങ്ങൾ താഴെ : ആനേപ്പാളയ ഓണാഘോഷത്തിന്റെ കായിക മൽസരങ്ങൾ ഇന്ന് നീലസാന്ദ്ര ആൽഫ ഹൈസ്കൂളിൽ. ഡിആർ ഡി ഒ യുടെ ഉപന്യാസ ചിത്ര രചനാ മൽസരങ്ങൾ ഇന്ന്. കൈരളി കൾചറൽ അസോസിയേഷന്റെ ഓണച്ചന്ത 11, 12 തീയതികളിൽ കാടുഗൊഡി അസോസിയേഷൻ ഹാളിൽ.…

Read More

“ഗൗരി ഹബ്ബ “യിൽ ഭക്തി സാന്ദ്രമായി നഗരം.

ബെംഗളൂരു: ഇന്ന് ” ഗൗരിഹബ്ബ” യുടെ ആഘോഷങ്ങളിലേക്ക് ബൊഗളൂരു നഗരം, സാധാരണ ഗണേശ ഉൽസവത്തിന്റെ  ഒരു ദിവസം മുൻപാണ് ഗൗരിയുടെ  ആഘോഷങ്ങൾ  നടക്കുന്നത്. കർണാടക, തമിഴ്നാട്, ആന് ധ്ര പ്രദേശ് ,തെലങ്കാന തുടങ്ങിയ സംസ്ഥാപനങ്ങളിലും ” ഹർതാലിക തീജ്  ” എന്ന പേരിൽ മഹാരാഷ്ട്രയിലും ആഘോഷിക്കുന്നു. സ്ത്രീകളുടെ ഉൽസവമായ ഇന്ന് വീടുകളിൽ ഗൗരിയുടെ പ്രതിമകളിൽ പൂജ നടത്തുന്നു. ശിവന്റെ പത്നിയായ പാർവതി അല്ലെങ്കിൽ ഗൗരിയിൽ നിന്ന് അനുഗ്രഹം ലഭിച്ച് ദീർഘ  മാംഗല്യഭാഗ്യം  ലഭിക്കും എന്ന് സ്ത്രീകൾ പ്രതീക്ഷിക്കുന്നു. ഇന്ന് ഗൗരി  എല്ലാവരുടേയും വീടുകളിൽ വരുമെന്നു…

Read More
Click Here to Follow Us