ബെംഗളൂരു നഗരത്തിൽ ഇതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ല: ബെംഗളൂരു പോലീസ്

ബെംഗളൂരു: കാവേരി വിഷയവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ പടരുന്നത് മുൻ നിർത്തി നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു എന്നുള്ള മാധ്യമ വാർത്തകൾ തെറ്റാണെന്ന് ബെംഗളൂരു പോലീസ്. ട്വിറ്റർ സന്ദേശത്തിലാണ് ഇത് അറിയിച്ചത്. ബെംഗളൂരു പോലീസിന്റെ സന്ദേശം ഇവിടെ ചേർക്കുന്നു.  

Read More

കർണാടകയുടെ അപ്പീലിൽ വിധി വന്നു ചെറിയ ആശ്വാസം പ്രതിദിനം 12000 ഘന അടി നൽകിയാൽ മതി; സംഘർഷം ചെറിയ രീതിയിൽ തുടരുന്നു.

ബെംഗളൂരു : കർണാടക നൽകിയ അപ്പീലിൽ തീർപ്പ് 12000 ഘന അടി നൽകിയാൽ മതി. കർണാടകയും തമിഴ്നാടും ബസ് സർവ്വീസ് നിർത്തിവച്ചു.തമിഴ്നാട്ടിൽ രാമേശ്വരത്തിനുത്ത് കർണാടക ബസ് തകർത്തു. ബെംഗളുരുവിൽ മൈസൂർ റോഡിൽ ഒരു തമിഴ് നാട് ലോറിക്ക് തീയിട്ടു.മാണ്ഡ്യയിൽ ഒരു തമിഴ് നാട് പിക്കപ്പ് വാൻ കത്തിച്ചു. വിജയനഗറിൽ തമിഴ്നാട് റജിസ്ട്രേഷൻ ടാക്സി ഇന്നോവ കാർ തകർത്തു. ചെറിയ രീതിയിൽ പ്രക്ഷോഭങ്ങൾ പടരുന്നു.നഗരത്തിലോടുന്ന തമിഴ്നാട് റജിസ്ട്രേഷനുള്ള വണ്ടികൾ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.  

Read More

മലയാളികളുടെ തിരോധാനം: ബന്ധുക്കള്‍ക്ക് വീണ്ടും മൊബൈല്‍ സന്ദേശമെത്തിയതായി സംശയം.

കാസര്‍കോട്: കാസര്‍കോട് നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളികളുടെ ബന്ധുക്കള്‍ക്ക് വീണ്ടും മൊബൈല്‍ സന്ദേശമെത്തി. ഡോക്ടര്‍ ഹിജാസിന്റെ ഭാര്യ റുഹൈല പെണ്‍കുഞ്ഞിനു ജന്മം നല്‍കി എന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. അഷ്ഫാക്ക് എന്നയാളാണ് ഹിജാസിന്റെ സഹോദരിയുടെ ഫോണിലേക്കു സന്ദേശം അയച്ചത്. ബന്ധുക്കള്‍ സന്ദേശം എന്‍ഐഎയ്ക്കു കൈമാറി. കാസര്‍കോട് നിന്നും പാലക്കാടു നിന്നും ആളുകളെ കാണാതായതു സംബന്ധിച്ച കേസുകളുടെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിരുന്നു. പടന്നയില്‍ നിന്ന് കാണാതായവര്‍ എല്ലാം ഒരേ കേന്ദ്രത്തിലുണ്ടെന്നും ഐഎസ് ബന്ധത്തിന്റെ പേരില്‍ ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇസ്ലാമിക തത്വങ്ങള്‍ അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎസ് എന്നും…

Read More

നടി മിത്ര കുര്യന്‍ കെഎസ്ആര്‍ടിസി ഡ്രൈവറെയും ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറെയും മര്‍ദിച്ചതായി പരാതി

കൊച്ചി: നടി മിത്ര കുര്യന്‍ കെഎസ്ആര്‍ടിസി ഡ്രൈവറെയും ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറെയും മര്‍ദിച്ചതായി പരാതി. ഞായറാഴ്ച വൈകിട്ട് 4.30ന് പെരുമ്പാവൂര്‍ സ്റ്റാന്‍ഡിലാണ് സംഭവം. ബസ് സ്റ്റാന്‍ഡില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചതായാണ് പരാതി. ബസ് നടി സഞ്ചരിച്ചിരുന്ന കാറില്‍ ഉരസിയെന്ന കാരണം പറഞ്ഞാണ് ജീവനക്കാരെ മര്‍ദിച്ചത്. ബസിനെ പിന്തുടര്‍ന്നെത്തിയായിരുന്നു ആക്രമണം. ബസ് തിരിച്ച് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പിന്നാലെ കാറിലെത്തിയ മിത്ര സ്റ്റാന്‍ഡില്‍ കയറി ഡ്രൈവര്‍ എ.രാമദാസിനെയും തടയാന്‍ ചെന്ന കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ എ.എ വിജയനെയും മര്‍ദിച്ചെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നടിയുടെ…

Read More

#NoTrainsBloreKerala ഹാഷ് ടാഗ് വൈറല്‍ ആകുന്നു,ബെന്ഗളൂരു മലയാളികള്‍ പ്രതികരിച്ചു തുടങ്ങി.നിങ്ങള്‍ക്കും അണി ചേരാം .

ബെന്ഗളൂരു : ഓണം -ബക്രീദ് അവധിക്കു കേരളത്തിലേക്ക് ഒരു സ്പെഷ്യല്‍ ട്രെയില്‍ പോലും അനുവദിക്കാത്ത  റെയില്‍വേയുടെ നടപടിക്കെതിരെ മലയാളികള്‍ പ്രതികരിച്ചു തുടങ്ങി.#NoTrainsBloreKerala എന്നാ ഹാഷ് ടാഗില്‍ ആണ്  പ്രതികരണം തുടരുന്നത്.നിരവധി ആളുകള്‍ തങ്ങളുടെ അഭിപ്രായം മുകളില്‍ കൊടുത്ത ഹാഷ് ടാഗില്‍ ചേര്‍ത്ത് തുടങ്ങി,നിങ്ങള്‍ക്കും ഈ ഹാഷ് ടാഗില്‍ നിങ്ങളുടെ പ്രതികരണം അറിയിക്കാം. ബെന്ഗളൂരുവില്‍ നിന്നും ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ കേരളത്തിലേക്ക് യാത്ര ചെയ്ത ദിവസമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ,ഓണത്തിന്റെ മുന്‍പുള്ള വെള്ളിയാഴ്ചകളില്‍ വളരെ വലിയ തിരക്കാണ് ബെന്ഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രേഖപ്പെടുത്താറുള്ളത് ,എല്ലാവര്‍ഷവും…

Read More

10 സ്പഷലുകളുമായി ഇന്ന് കേരള ആർടി സി.

ബെംഗളുരു : ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് പോകാൻ കേരള ആർടിസി ഇന്ന് 10 സ്പെഷൽ ഓടിക്കുന്നു. കർണാടക ആർ ടി സി യും തൃശൂർ കണ്ണൂർ ഭാഗത്തേക്ക് ഇന്ന് സ്പെഷൽ ഓടിക്കുന്നുണ്ട്. ബുക്കിംഗിന് കേരള കർണാടക ആർ ടി സി വെബ് സൈറ്റുകൾ സന്ദർശിക്കുക.

Read More

സക്കിർ നായിക്ക് എല്ലാ മുസ്ലിംങ്ങളുടെയും പ്രതിനിധിയാണോ ? രക്ഷപ്പെടാൻ വേണ്ടി മതത്തിന്റെ തണലിൽ അഭയം തേടുകയാണ് :രൂക്ഷ വിമർശനവുമായി വെങ്കയ്യ നായിഡു.

ഹൈദരാബാദ് : സക്കീർ നായിക്കിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ട് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു.സക്കീർ നായിക്ക് മുഴുവൻ മുസ്ലിങ്ങളുടെയും പ്രതിനിധിയാണോ ? മതത്തിന്റെ തണൽ ഉപയോഗപ്പെടുത്തുകയാണ്. സക്കീർ നായിക്കിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതും വ്യക്തത വരുത്തേണ്ടതും അദ്ദേഹമാണ്.ഇന്ത്യൻ മുസ് ലിംങ്ങൾക്ക് സക്കീർ നായിക്കൂ മാ യി എന്ത് ബന്ധമാണ് ഉള്ളത്? തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ നടപടി സ്വീകരിക്കും.തെറ്റു ചെയ്താൽ ജാതിയുടെയും മതത്തിന്റെയും പേരിൽ ഒളിക്കാൻ ശ്രമിക്കുന്നത് ഇപ്പോഴത്തെ ഒരു ഉപായമായിട്ടുണ്ട്. മന്ത്രി പറഞ്ഞു. തന്നെ ഭീകരൻ എന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് സക്കീർ നായിക്ക്…

Read More

മലരിന്റെ ഗ്ലാമര്‍ അവതാരം ഇവിടെ കാണാം.

പ്രേമം സിനിമയിലെ മലര്‍ എന്ന ഒരു റോളിലൂടെ മലയാളിയുടെ മനസ് കീഴടക്കിയതാണ് സായി പല്ലവി. തുടര്‍ന്ന് കലി എന്ന ചിത്രത്തിലും സായി പല്ലവി മികച്ച വേഷം ചെയ്തു. സായി പല്ലവിയുടെ മറ്റൊരു മേയ്ക്ക് ഓവറാണ് ജെഎഫ്ഡബ്യൂ മാഗസിനായി നടത്തിയ ഫോട്ടോഷൂട്ട്. ഗ്ലമറസായി ഫോട്ടോഷൂട്ടില്‍ എത്തുന്ന സായിയുടെ മറ്റൊരു രൂപമാണ് ഈ വീഡിയോയില്‍ ഉള്ളത്. https://www.youtube.com/watch?v=RgYngU68MSQ&feature=youtu.be

Read More

കാശ്മീരില്‍ ഏറ്റുമുട്ടല്‍ ;നാല് ഭീകരന്‍ വധിക്കപ്പെട്ടു.

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയിലെ നൗഗാമില്‍ നാല് ഭീകരര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നിരവധി ആയുധങ്ങളും സൈന്യം ഇവിടെ നിന്നും പിടിച്ചെടുത്തു. ജമ്മു കശ്മീരില്‍ ഈദിന് മുമ്പ് കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ ഒളിച്ച കെട്ടിടം പോലീസും സൈന്യവും വളയുകയായിരുന്നു. രണ്ടിടത്ത് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ നീക്കം സൈന്യം തകര്‍ത്തു. പൂഞ്ചില്‍ ഭീകരരും സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജമ്മു…

Read More

മാണ്ഡിയ കെ.ആർ.എസ് ഡാമിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബെംഗളൂരു :കർഷക സമരത്തെ തുടർന്നു മാണ്ഡിയ കെ.ആർ.എസ് അണക്കെട്ടിന് ചുറ്റും ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സെപ്തംബര് 19 വരെ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.കന്നഡ കർഷക സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിൽ സങ്കർഷം ഉണ്ടായതിനെ തുടന്നാണ്‌ ഈ തീരുമാനം.ബന്ദ് ദിനത്തിൽ പോലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു പ്രവർത്തകരെ ഒഴിപ്പിക്കാൻ.അണക്കെട്ടിൽ ചാടി  ആത്മഹത്യക്കും കർഷകർ ശ്രമിച്ചിരുന്നു.കെ.ആർ.എസ് ,കബനി അണക്കെട്ടിൽ നിന്നാണ് തമിഴ്നാടിനു വെള്ളം വിട്ട് നൽകുന്നത്.

Read More
Click Here to Follow Us