അവസാനം രാഷ്‌ട്രപതി തന്നെ വടിയെടുത്തു;രാഷ്‌ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് ജനങ്ങള്‍ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് അയക്കുന്നത്. അല്ലാതെ ലഹളയുണ്ടാക്കാനല്ല.

ഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം തുടര്‍ച്ചയായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്നതില്‍ നീരസം പ്രകടിപ്പിച്ച് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി. ദൈവത്തെ ഓര്‍ത്തെങ്കിലും എംപിമാര്‍ സ്വന്തം ജോലി ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ശക്തമായ ജനാധിപത്യത്തിനായുള്ള പരിഷ്കരണങ്ങള്‍ എന്ന വിഷയത്തിലുള്ള ഡിഫന്‍സ് എസ്റ്റേറ്റ് ഡേ പ്രഭാഷണം നിര്‍വഹിക്കുന്നതിനിടെയായിരുന്നു രാഷ്‌ട്രപതിയുടെ വിമര്‍ശനം. പാര്‍ലമെന്റിലെ നടപടികള്‍ നടത്തുകയാണ് നിങ്ങളുടെ ജോലി. ദൈവത്തെ ഓര്‍ത്തെങ്കിലും നിങ്ങള്‍ സ്വന്തം പണി ചെയ്യണം. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്നത് അംഗീകരിക്കാനാവില്ല- അദ്ദേഹം എം.പിമാരോട് പറഞ്ഞു. രാഷ്‌ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് ജനങ്ങള്‍ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് അയക്കുന്നത്.…

Read More

വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ.

ബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. മൈസൂരു സ്വദേശി ശ്രുതിയെയാണ് കോട്ടൺപേട്ട് പൊലീസ് അറസ്റ്റുചെയ്തത്. മെജസ്റ്റിക്കിൽ ചായക്കട നടത്തിവരികയായിരുന്നു മൻസൂറിനായണ് കൊന്നത്. ജാലഹള്ളി സ്വദേശിയാണ് ശ്രുതി. മലയാളിയായ മൻസൂർ (21) ആണ് കോട്ടൺപേട്ടിലെ ലോഡ്ജിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം 28നാണ് കേസിനാസ്പദമായ സംഭവം. ബംഗളൂരുവിലെ സ്വകാര്യ പാരാമെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ ശ്രുതിയും മൻസൂറും മൂന്നുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാൻ സമ്മതമല്ലെന്ന് മൻസൂർ അറിയിച്ചതിനെ തുടർന്ന് ശ്രുതി മാനസികമായി തളർന്നു.  തുടർന്ന് 28ന് കോട്ടൺപേട്ട് ശാന്തല സർക്കിളിലെ ഒരു…

Read More

മലയാളികൾക്കായി കേരള സമാജം നടത്തുന്ന യുവജനോൽസവം10-11 തീയതികളിൽ.

ബെംഗളൂരു :കർണാടകയിലെ  മലയാളികൾക്കായി  ബാംഗ്ലൂർ  കേരള  സമാജം  സംഘടിപ്പിക്കുന്ന  കർണാടക  സംസ്ഥാന  യുവജനോൽസവം  2016  ഡിസംബർ  10 നും 11 നുമായി  ഇന്ദിരാനഗർ 5 മെയിൻ 9 ക്രോസിലെ  കൈരളി നികേതൻ എജ്യൂകേഷൻ  ക്യാമ്പസിൽ  നടക്കും. മുന്ന്  വേദികളിലായാണ്  മൽസരം. ലളിതഗാനം, പദ്യം ചൊല്ലൽ, ശാസ്ത്രീയ സംഗീതം,  നാടൻ പാട്ട്, മാപ്പിളപ്പാട്ട്, മലയാള  പ്രസംഗം, നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടം തുള്ളൽ, മിമിക്രി, മോണോ ആക്ട്, സംഘനൃത്തം, കൈകൊട്ടിക്കളി, ഒപ്പന, മാർഗ്ഗം കളി, ദഫ് മുട്ട്  എന്നീ  ഇനങ്ങളിലായി 5  മുതൽ…

Read More
Click Here to Follow Us