നേര്‍കാഴ്ചകള്‍ !!!

ആം ആദ്മി പാർട്ടിയുടെ ജനനവും  ഇന്ത്യയിലെ മലീമസമായ രാഷ്ട്രീയാവസ്ഥയിൽ  ആ പാർട്ടിയുടെ പ്രസക്തിയും  അറിയാവുന്ന ബാംഗ്ലൂർ മലയാളികളുടെ   പത്രത്തിൽ  ആ പാർട്ടിയെപ്പറ്റി  ബി.ജെ.പി ക്കാരൻ എഴുതുന്ന ‘നേർക്കാഴ്ചകൾ ‘ തമാശ മാത്രമേ ജനിപ്പിക്കൂ . ഐ.ടി.മേഖലയിലും  മൾട്ടി നാഷണൽ കമ്പനികളിലും ജോലി ചെയ്യുന്ന ഭൂരിഭാഗം  മലയാളികൾക്കും  ആം ആദ്മി പാർട്ടിയെക്കുറിച്ചും  അതിനെ ഞെരിച്ചു കൊല്ലാൻ വേണ്ടി ബി.ജെ.പി  നടത്തിയ ,  നടത്തുന്ന ,  ശ്രമങ്ങളെ പറ്റി വ്യക്തമായൊരു ചിത്രമുണ്ട് .  അതിനു പുറമെ ബി.ജെ.പി എന്ന പാർട്ടിയുടെയും  അതിന്റെ ഭാവി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെയും…

Read More

ഇവർക്ക് തമ്മിലടിക്കാതെ ജീവിക്കാൻ ആവില്ലേ ? ഐ എസിനെതിരെ ഒന്നിച്ചു പോരാടിയ തുർക്കികളും കുർദ്ദുകളും ഐ എസിനെ തുരത്തി കഴിഞ്ഞപ്പോൾ തമ്മിലടിക്കുന്നു.കുർദ്ദ് നഗരത്തിൽ തുർക്കി വ്യോമാക്രമണം നടത്തി. കുർദ്ദുകൾ തുർക്കി ടാങ്കുകൾ തകർക്കുന്നു .

ഐ.എസ് ഭീഷണിയൊഴിഞ്ഞ സിറിയന്‍ അതിര്‍ത്തികളില്‍ തുര്‍ക്കി-കുര്‍ദു സംഘര്‍ഷം രൂക്ഷം. കുര്‍ദു ഗ്രാമത്തില്‍ തുര്‍ക്കി വ്യോമാക്രണം നടത്തി. തിരിച്ചടിച്ച കുര്‍ദുകള്‍ തുര്‍ക്കി ടാങ്കുകള്‍ തകര്‍ത്തു. ഒരു തുര്‍ക്കി സൈനികന്‍ കൊല്ലപ്പെട്ടു. ഐ.എസ് ഭീഷണിയൊഴിഞ്ഞ സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് വരുന്നത് പുതിയ സംഘര്‍ഷങ്ങളുടെ വാര്‍ത്തകളാണ്. ഐ.എസ് ഒടുവില്‍ ഒഴിഞ്ഞ പോയ ജറാബ്ലസില്‍ അടക്കം തുര്‍ക്കി-കുര്‍ദു സംഘര്‍ഷം രൂക്ഷമാണ്. തന്ത്രപ്രധാനമായ ജറാബ്ലസില്‍ കുര്‍ദുകളുമായി ചേര്‍ന്ന് ഐ.എസിനെ നേരിടുമ്പോഴും തുര്‍ക്കിക്ക് ആശങ്കകളുണ്ടായിരുന്നു. ഐ.എസ് പിന്മാറുന്നതോടെ പ്രദേശത്തിന്റെ നിയന്ത്രണം കുര്‍ദുകളുടെ കയ്യിലെത്തുമോ എന്നാണ് ആശങ്ക. ഈ ആശങ്ക സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. കുര്‍ദുകളുടെ…

Read More

തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്സ് പാളം തെറ്റി .സംഭവം നടന്നത് അങ്കമാലിയിൽ

അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ തിരുവനന്തപുരം-മംഗലാപുരം എക്‌സ്‌പ്രസിന്റെ 13കോച്ചുകള്‍ പാളംതെറ്റി. പുലര്‍ച്ചെ 2.15നായിരുന്നു അപകടം.കറുകുറ്റിയില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോഴാണ് ബോഗികള്‍ പാളത്തിന് സമീപത്തേക്ക് ചരിഞ്ഞത്. യാത്രക്കാര്‍ക്ക് ആര്‍ക്കും സംഭവത്തില്‍ പരിക്കില്ല. ഇതു വഴിയുള്ള റെയില്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. ട്രെയിനിലെ എസ് 4 മുതല്‍ എ1 വരെയുള്ള കോച്ചുകളാണ് പാളം തെറ്റിയത്. ട്രാക്കിലുണ്ടായ വിള്ളലാണ് അപകട കാരണമെന്ന് റെയില്‍വെ അറിയിച്ചു. ട്രെയിന്‍ വലിയ വേഗതയിലല്ലാതിരുന്നത് കൊണ്ടും എതിര്‍വശത്തെ ട്രാക്കിലൂടെ മറ്റ് ട്രെയിനുകളളൊന്നും വരാതിരുത്തത് കൊണ്ടും വലിയ അത്യാഹിതം വഴിമാറുകയായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. അപകടമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ചെന്നൈ തിരുവനന്തപുരം…

Read More

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഒരു റണ്ണിന്റെ പരാജയം

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഒരു റണ്ണിന്റെ പരാജയം. വിന്‍ഡീസ് ഉയര്‍ത്തിയ 246 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് 25 പന്തില്‍ 43 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. 51 പന്തില്‍ 110 റണ്‍സെടുത്ത കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ ടോപ്‌ സ്കോരെര്‍

Read More
Click Here to Follow Us