ടെക്കികളുടെ യാത്ര ദുരിതത്തിനു ശമനം; ഹൂഡിയില്‍ പ്രത്യേക റെയില്‍വേ സ്റ്റേഷന്‍ വരുന്നു.

ബെന്ഗലുരു: ഐ ടി കേന്ദ്രമായ വൈറ്റ്ഫീല്‍ഡ് നേരിടുന്ന ഗതാഗത കുരുക്കിന് ഒരു അവസാനം. ഹൂഡി യില്‍ ‍ നിന്നു ദിവസേനെ യാത്ര ചെയ്യുന്നവര്‍ക്കു ആശ്വാസമേകികൊണ്ട് സാറ്റലൈറ്റ് ഗൂഡ്സ് ടെര്‍മിനല്‍ വൈറ്റ്ഫീല്‍ഡ് (ഗൂഡ്സ് ഷെഡ്‌ യാര്‍ഡ്‌ സ്റ്റേഷന്‍ ) എന്നറിയപെടുന്ന ഹൂഡി സ്റ്റേഷനില്‍ മുഖ്യ ട്രെയിന്‍ സ്റ്റോപ്പ്‌കള്‍ ഇന്ത്യന്‍  റെയില്‍വെ അനുവദിച്ചു.

വികസനത്തിന്‍റെ അവസാന ഘട്ടത്തില്‍ എത്തിയ ഹൂഡി  റെയില്‍വേ സ്റ്റേഷന്‍റെ ഉദ്ഘാടനം ഒരു മാസത്തിനകം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പി സി മോഹന്‍ എം പി യുടെ വികസന ഫണ്ട്‌ ഉപയോഗിച്ചു നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു എന്നും ടിക്കറ്റ്‌ കൌണ്ടര്‍ ന്‍റെ നിര്‍മാണം മാത്രമേ ബാക്കിയുള്ളു എന്നും ഡിവിഷനെല്‍ റെയില്‍വേ മാനേജര്‍ സഞ്ജയ്‌ അഗര്‍വാള്‍ പറഞ്ഞു.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

നിത്യേന ഗതാഗതകുരുക്കില്‍ അകപെട്ടു ദുരിതം അനുഭവിക്കുന്ന ഹൂഡി നിവാസികള്‍ക്ക് സ്റ്റേഷന്‍റെ വരവോടെ യാത്ര സമയവും ചിലവും കുറയുകയും ചെയ്യും. 2014 ല്‍ സോഷ്യല്‍ മീഡിയ ഉപാധികളായ ഫേസ് ബുക്ക്‌, വാട്സ്ആപ്പ്‌ തുടങ്ങിയവയില്‍ ആരംഭിച്ച പ്രചരണങ്ങളുടെ വിജയമാണ് ഹൂഡി സ്റ്റേഷന്‍ ന്‍റെ വരവോടെ കാണാന്‍ സാധിക്കുന്നത്. യാത്രക്കാരുടെ മുറവിളി അധികൃതര്‍ കേള്‍ക്കുകയും കുറഞ്ഞ സമയത്തിനുള്ളില്‍ പരിഹാരം കാണുകയും ചെയ്തു എന്നത് പ്രശംസജനകമാണ് എന്ന് ഹൂഡി നിവാസികള്‍ അഭിപ്രായപെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
[masterslider id="10"]

Related posts