ബെംഗളൂരു: ബെംഗളൂരുവിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് 29 കാരനായ എച്ച്ആർ എക്സിക്യൂട്ടീവ് മരിച്ചു. ഹനുമന്ത് നഗറിലെ ബ്രഹ്മചൈതന്യ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ജൂൺ 15 ന് നടന്ന അപകടത്തിൽ കോമയിലായിരുന്നു അക്ഷയ്, വ്യാഴാഴ്ച ജയനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. രാജാജിനഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അക്ഷയ്, പിതാവിന്റെ ജന്മദിനത്തിന് ഉച്ചഭക്ഷണം തയ്യാറാക്കാൻ മാംസം വാങ്ങാൻ പുറത്തുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.
Read More