സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘റാണി ചന്നമ്മ’ പടേ

ബെംഗളൂരു: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനും അവരിൽ അവബോധം വളർത്തുന്നതിനുമായി ബെംഗളൂരു സിറ്റി പോലീസ് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക വിഭാഗം രൂപീകരിച്ചു. ‘റാണി ചന്നമ്മ പടേ’ എന്ന് പേരിട്ടിട്ടുള്ള ഈ പ്രത്യേക വിഭാഗം ഡിസിപി  (സൗത്ത് – ഈസ്റ്റ് ഡിവിഷൻ ) ശ്രീനാഥ് മഹാദേവ് ജോഷി യുടെ ആശയമാണ്. “സ്ത്രീകൾ, സ്ത്രീകളാൽ, സ്ത്രീകൾക്ക് വേണ്ടി,” എന്ന ആശയത്തെ  മുൻനിർത്തി കൊണ്ട് ആരംഭിച്ച റാണി ചന്നമ്മ പടയിൽ പ്രത്യേക പരിശീലനം ലഭിച്ച 31 വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു. വനിതാ കമ്മീഷൻ, വനിതാ ശിശുക്ഷേമ വകുപ്പ്, സന്നദ്ധ സംഘടനകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുമായും  ‘റാണി ചന്നമ്മ പടേ’ ഏകോപിച്ച്‌ പ്രവർത്തിക്കും. 

Read More
Click Here to Follow Us