കോട്ടയം: പാമ്പ് കടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്ന് ഡിസ്ചാര്‍ജ് ആയി. സുരേഷിന്റെ ആരോഗ്യ നില പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചി നീലംപേരൂരില്‍ വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയില്‍ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
Read MoreTag: vava suresh
വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം; ആശുപത്രി അധികൃതർ
കോട്ടയം: മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.അദ്ദേഹം ഓർമശക്തിയും സംസാര ശേഷിയും പൂർണ്ണമായി വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു. എങ്കിലും രണ്ട് ദിവസം കൂടി നിരീക്ഷണത്തിൽ നിർത്താനാണ് തീരുമാനം. സ്വന്തമായി ആഹാരം കഴിക്കാനും തനിയെ നടക്കുവാനും തുടങ്ങിയുടേയും നിലവിൽ ജീവൻ രക്ഷാ ഉപാധികൾ ഒന്നും ഉപയോഗിക്കുന്നില്ലന്നും മുറിവ് ഉണങ്ങുന്നതിനുള്ള ആന്റിബയോട്ടിക്കുകൾ മാത്രമാണ് ഇപ്പോൾ നൽകുന്നതെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേർത്തു. മൂന്ന് ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ശരീരത്തിലെ മസിലുകളുടെ ചലനശേഷിയും പൂർണമായി തിരിച്ചുകിട്ടി. തലച്ചോറിന്‍റെ പ്രവർത്തനം…
Read Moreമൂർഖൻ പാമ്പിൻ്റെ കടിയേറ്റ് വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.
തിരുവനന്തപുരം: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യസ്ഥിതിയിൽ അഞ്ച് മണിക്കൂർ നിർണായകമെന്ന് ഡോക്ടർമാർ. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിട്ടുണ്ട്. എന്നാൽ തലച്ചോറിന്റെ പ്രവർത്തനത്തിൽ ആശങ്കയുണ്ട്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം സാധാരണ നിലയിൽ ആയാൽ മാത്രമേ കൂടുതൽ മരുന്നുകൾ നൽകാനാകൂ.വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ആശുപത്രിയിലെത്തിയ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. വാവാ സുരേഷിന് സൗജന്യചികില്‍സ നല്‍കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞിരുന്നു.…
Read More