ബെംഗളൂരു: നഗരത്തിൽ വാഹനമോടിക്കുമ്പോൾ ഹെഡ്‌ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ബെംഗളൂരു ട്രാഫിക് പോലീസ് ഇനി മുതൽ 1,000 രൂപ പിഴ ചുമത്തും. മോട്ടോർ വാഹന നിയമമനുസരിച്ച്, വാഹനം ഓടിക്കുമ്പോൾ, ശ്രദ്ധ തിരിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിച്ചിരിക്കുന്നു. മൊബൈൽ ഫോണുകൾ, ഹെഡ്‌ഫോണുകൾ, ബ്ലൂടൂത്ത് ഇയർഫോണുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുന്നതായിരിക്കും. വാഹനം ഓടിക്കുമ്പോൾ വഴി അറിയാൻ ഒരു ഗാഡ്ജെറ്റ് ഉപയോഗിക്കുന്നത് അനുവദനീയമാണെന്ന് ജോയിന്റ്പോലീസ് കമ്മീഷണർ (ട്രാഫിക്) ബി ആർ രവികാന്തേ ഗൗഡ പറഞ്ഞു. മൊബൈൽ ഫോൺ, ഹെഡ് സെറ്റ് എന്നിവ ഉപയോഗിക്കുന്നത് ഡ്രൈവിംഗ് സമയത്ത് ശ്രദ്ധ വ്യതിചലിപ്പിക്കുമെന്ന് ഗൗഡ പറഞ്ഞു. “പലരും…
Read More