ബിബിഎംപിയിൽ നടന്നത് കോടികളുടെ അഴിമതി; ലോകായുക്ത

ബെംഗളൂരു : ബൃഹത് ബെംഗളൂരു മഹാനഗര പാലികയിൽ (ബിബിഎംപി) 118.26 കോടി രൂപയുടെ അഴിമതി നടന്നതായി ലോകായുക്ത അന്വേഷണത്തിൽ കണ്ടെത്തി. മുഖ്യമന്ത്രിയുടെ നവ നഗരോത്ഥാന പരിപാടിക്ക് കീഴിൽ ആർആർ നഗർ നിയമസഭാ മണ്ഡലത്തിനായി അനുവദിച്ച ഫണ്ട് കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ (കെആർഐഡിഎൽ) വ്യാജ ബില്ലുകൾ സമർപ്പിച്ച് ദുരുപയോഗം ചെയ്തതായി അഴിമതി വിരുദ്ധ നിരീക്ഷണ വിഭാഗം കണ്ടെത്തി. 2020 സെപ്റ്റംബറിൽ ബെംഗളൂരു റൂറൽ എംപി ഡി കെ സുരേഷിന്റെ പരാതിയെ തുടർന്നാണ് അന്വേഷണം. ജനുവരി 27 ന് വിരമിച്ച ലോകായുക്ത ജസ്റ്റിസ് പി…

Read More

റോഡരികിൽ മാലിന്യം തള്ളൽ ; ഉപലോകായുക്ത അന്വേഷണം ആരംഭിച്ചു

ബെംഗളൂരു : വടക്കൻ ബെംഗളൂരുവിലെ നാഗവരയ്ക്കും സത്തന്നൂരിനും ഇടയിൽ റോഡരികിൽ സ്ഥിരമായി മാലിന്യം തള്ളുന്നത് സംബന്ധിച്ച് ഉപലോകായുക്ത അന്വേഷണം ആരംഭിച്ചു. ഒരു പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ ലോകായുക്ത പോലീസ് നാഗവര മുതൽ ആർഇവിഎ യൂണിവേഴ്സിറ്റി വരെയുള്ള റോഡിന്റെ ഇരുവശവും പരിശോധിക്കുകയും മാലിന്യങ്ങൾ തള്ളുന്നതായി കണ്ടെതുകയും ചെയ്തു. തുടർന്ന് ലോകായുക്ത ഇടപെട്ടതിനെ തുടർന്നാണ് ബിബിഎംപി മാലിന്യം നീക്കി.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉപലോകായുക്ത ജസ്റ്റിസ് ബി എസ് പാട്ടീൽ സ്വമേധയാ അന്വേഷണം ആരംഭിച്ചു. പാട്ടീൽ ബിബിഎംപി ജോയിന്റ് കമ്മീഷണറോട് (യെലഹങ്ക) റിപ്പോർട്ട് തേടിയിട്ടുണ്ട്.

Read More
Click Here to Follow Us