ബെംഗളൂരുവിൽ യൂബർ യാത്രാ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു : അടുത്തിടെയുണ്ടായ ഇന്ധന വില വർധനയുടെ ആഘാതത്തിൽ നിന്ന് ഡ്രൈവർമാരെ സഹായിക്കാൻ ക്യാബ് അഗ്രഗേറ്റർ സർവീസ് യൂബർ ബെംഗളൂരുവിൽ യാത്രാ നിരക്കുകൾ 10 ശതമാനം ഉയർത്തി. “ഞങ്ങൾ ഡ്രൈവർമാരുടെ ഫീഡ്‌ബാക്ക് ശ്രദ്ധിക്കുകയും ഇന്ധനവിലയിലെ നിലവിലെ വർധന ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. വരും ആഴ്‌ചകളിൽ ഞങ്ങൾ ഇന്ധന വിലയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നത് തുടരുകയും ആവശ്യാനുസരണം തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും,” ഊബർ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും കേന്ദ്ര ഓപ്പറേഷൻസ് മേധാവി നിതീഷ് ഭൂഷൺ പ്രസ്താവനയിൽ പറഞ്ഞു. ക്യാബ് അഗ്രഗേറ്ററായ ഒല നിരക്ക് വർധന സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.…

Read More

യൂബര്‍ ഡ്രൈവറെന്ന വ്യാജേന യുവതിയെ കാറില്‍ കയറ്റി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂഡല്‍ഹി: യൂബര്‍ ഡ്രൈവറെന്ന വ്യാജേന യുവതിയെ കാറില്‍ കയറ്റി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ ഇരുപത്തിരണ്ടുകാരനായ സഞ്ജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരിയാനയിലെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോകുന്നതിന് യുവതി യൂബര്‍ കാര്‍ ബുക്ക് ചെയ്തു. ബുക്ക് ചെയ്ത നമ്പറിലുള്ള കാര്‍ എത്തിയെങ്കിലും ടാക്സി കാറുകള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള മഞ്ഞ നമ്പര്‍ പ്ലേറ്റിന് പകരം വെള്ള നിറത്തിലുള്ള നമ്പര്‍ പ്ലേറ്റ് ആണ് വണ്ടിയിലുണ്ടായിരുന്നത്. ആപ്പില്‍ കാണിച്ചിരുന്ന നമ്പര്‍ ആയതിനാല്‍ യുവതി…

Read More
Click Here to Follow Us