ബസ് സമരം; പ്രൈവറ്റ് ബസുകളും സ്കൂൾ ബസുകളും താൽക്കാലികമായി വാടകയ്ക്ക് എടുക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി.

സംസ്ഥാനത്തെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിന് ആഹ്വനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പ്രൈവറ്റ് ബസുകളും സ്കൂൾ ബസുകളും താൽക്കാലികമായി വാടകയ്ക്ക് എടുക്കാൻ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ തീരുമാനിച്ചു. പണിമുടക്ക് പൊതുജനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായാണ് കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകളെയും സ്‌കൂൾ ബസുകളെയും താൽക്കാലികമായി വാടകയ്ക്ക് എടുക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. “ഈ ബസുകൾ പതിവ് റൂട്ടുകളിൽ ഓടിക്കും. എല്ലാ ജില്ലകളിലും സ്വകാര്യ ബസുകൾ സർവീസ് നടത്താൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട് ” എന്ന് മുതിർന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാളെ മുതലാണ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ  ജീവനക്കാർ സംസ്ഥാനത്ത് പണിമുടക്കിന് ആഹ്വനം ചെയ്തിരിക്കുന്നത്.

Read More
Click Here to Follow Us