നഗരത്തിൽ തട്ടുകട ഫെസ്റ്റിവെലിന് തുടക്കം

ബെംഗളൂരു: കേരളത്തിന്റെ പാരമ്പര്യ രുചിവൈവിധ്യങ്ങളുമായി ഇന്ദിരാനഗറിലെ സാൾട്ട് മാംഗോ ട്രീ റെസ്റ്റോറന്റിൽ തട്ടുകട ഫെസ്റ്റിവെലിന് തുടക്കമായി. ചൂടാറാത്ത ഭക്ഷണം ഇഷ്ടാനുസരണം വാങ്ങിക്കഴിക്കാനാകുന്ന തരത്തിലാണ് സജ്ജീകരണം. കേരളത്തിന്റെ തെരുവുകളിലെ തട്ടുകടകളിൽനിന്നും തനതു രുചികളിലുള്ള ഭക്ഷണങ്ങൾ വാങ്ങിക്കഴിക്കുന്നതിന്റെ അനുഭവം സമ്മാനിച്ചാണ് ഫെസ്റ്റിവെൽ ഒരുക്കിയിരിക്കുന്നത്. കപ്പ, പുട്ട്, വെള്ളപ്പം, പൊറോട്ട, മീൻ-ഇറച്ചി വിഭവങ്ങൾ, ചോറ്, പലഹാരങ്ങൾ തുടങ്ങി കപ്പബിരിയാണിവരെയും നാടൻ ചായ, കുലുക്കിസർബത്ത് തുടങ്ങി മോരുംവെള്ളംവരെയും ഫെസ്റ്റിവെലിളിൽ ലഭ്യമായിരിക്കും.  

Read More
Click Here to Follow Us