മാർച്ച്‌ 3 ; ഇന്ന് ലോക കേൾവി ദിനം

എന്നെന്നും കേള്‍ക്കാനായ് കരുതലോടെ കേള്‍ക്കാം എന്നതാണ് ഈ വര്‍ഷത്തെ ലോക കേള്‍വി ദിന സന്ദേശം. ചികിത്സിച്ചുഭേദമാക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ ചികിത്സിക്കുകയും, പ്രതിരോധിക്കാന്‍ കഴിയുന്നവയെ  യഥാസമയം പ്രതിരോധിക്കുകയും ചെയ്യണമെന്നതാണ് കേൾവി ദിനം ഇത്തവണ ജനങ്ങള്‍ക്ക് മുന്നിലേക്ക് വയ്ക്കുന്ന ആശയം.

നിലവിൽ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ മാത്രം ഇത്തരം പ്രശ്നങ്ങൾ നേരിടുന്നത് ഒരു ലക്ഷത്തില്‍ 453 പേരാണ്. 2050 ആ​കു​മ്പോ​ഴേ​ക്കും 9000 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ​ക്ക്​ സ്മാ​ർ​ട്ട്​​ഫോ​ണു​ക​ൾ വ​ഴി​യു​ള്ള കേ​ൾ​വി​ക്കു​റ​വ്​ അ​നു​ഭ​വ​പ്പെ​ടു​മെ​ന്നാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റിപ്പോർട്ട്‌. ജന്മനാ ഉള്ള കേൾവി കുറവിനു പുറമെ ഉണ്ടാകുന്ന പല കേൾവി സംബന്ധമായ പ്രശ്നങ്ങൾക്കും ഇന്ന് കാരണമായി മാറുന്നത് അമിതമായ സ്മാർട്ട്‌ ഫോൺ ഉപയോഗമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts