ബെംഗളൂരു : സംസ്ഥാന സർക്കാർ ഉത്തരവിട്ടതിനെ തുടർന്ന്, സ്‌കൂളുകൾ അടയ്ക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ബിബിഎംപി ചീഫ് കമ്മീഷണർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. “സംസ്ഥാന സർക്കാർ ഇതിനകം 1 മുതൽ 9 വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് അടച്ചു. നിലവിൽ ഹോസ്റ്റൽ ബ്ലോക്കുകളിൽ നിന്ന് ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് ഒരു പക്ഷേ…
Read MoreTag: schools in karnataka
കോവിഡ് 19; സ്‌കൂളുകൾ വീണ്ടും ഓഫ്‌ലൈനിൽ നിന്ന് ഓൺലൈനിലേക്ക്
ബെംഗളൂരു : കോവിഡ്-19 കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് നഗരത്തിലെ ചില സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകൾ വീണ്ടും ഓൺലൈൻ മോഡിലേക്ക് മാറി. ഡിസംബർ ഒന്ന് മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവെക്കുമെന്നും ഓൺലൈൻ ക്ലാസുകൾ മാത്രമേ നടത്തൂ എന്നും സ്‌കൂൾ മാനേജ്‌മെന്റുകൾ രക്ഷിതാക്കളെ അറിയിച്ചു. കൊവിഡ് കേസുകളുടെ വർധനവാണ് ഫിസിക്കൽ ക്ലാസുകൾ നിർത്താൻ കാരണമായി സ്‌കൂളുകൾ ചൂണ്ടിക്കാട്ടുന്നത്. സ്‌കൂളുകൾ ഫിസിക്കൽ ക്ലാസുകൾ റദ്ദാക്കണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെടുന്നുണ്ടെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.
Read More