ആരാധകര്‍ ഏറെ കാത്തിരിക്കുന്ന താരവിവാഹത്തെക്കുറിച്ചുള്ള പുതിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹം ജൂണ്‍ ഒന്‍പതിന് നടക്കുമെന്ന അഭ്യൂഹങ്ങള്‍ ഉറപ്പിക്കുന്ന തരത്തില്‍ താരങ്ങളുടേതെന്ന് കരുതുന്ന ഡിജിറ്റല്‍ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മോഷന്‍ പോസ്റ്ററിന്റെ രൂപത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ജൂണ്‍ ഒന്‍പതിന് തിരുപ്പതിയില്‍വച്ചായിരിക്കും വിവാഹമെന്നാണ് ആദ്യ റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നത്. എന്നാല്‍ ക്ഷണക്കത്ത് പ്രകാരം മഹാബലിപുരത്ത് വച്ചാകും വിവാഹം. നയന്‍, വിക്കി എന്നാണ് വധൂവരന്‍മാരുടെ പേര് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Read More