ബെംഗളൂരു: സംസ്ഥാനത്തുടനീളം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ, നഗരവികസന വകുപ്പുകൾ സംയുക്ത സർക്കുലർ പുറപ്പെടുവിച്ചു. മുൻകരുതൽ നടപടികൾ ഊർജിതമാക്കുന്നതിനും ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾ പടരാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുന്നതിനും ആരോഗ്യ വകുപ്പുമായി സഹകരിക്കാൻ നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. അമിതമായ മഴ, കാലാവസ്ഥാ വ്യതിയാനം, കൊതുക് പ്രജനന കേന്ദ്രങ്ങൾ എന്നിവ കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിച്ചു വരികയാണ്, ഇത് വലിയ ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രതിരോധ നടപടികൾ ഫലപ്രദമായി നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി…
Read More