ബെംഗളൂരു: : കുട്ടി ഇടയ്ക്കിടെ പാന്റ് നനച്ചതിൽ പ്രകോപിതനായ അങ്കണവാടി അസിസ്റ്റന്റ് ടീച്ചർ മൂന്ന് വയസുകാരന്റെ സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു. 28 കാരിയായ അസിസ്റ്റന്റ് ടീച്ചർ രശ്മി കുട്ടിയുടെ സ്വകാര്യഭാഗങ്ങൾ കത്തിക്കാൻ തീപ്പെട്ടി ഉപയോഗിച്ചതായിട്ടാണ് റിപ്പോർട്ട്. തുംകൂർ ജില്ലയിലെ ചിക്കനായകനഹള്ളി താലൂക്കിലെ ഗോഡെകെരെ ഗ്രാമത്തിലെ ഒരു അങ്കണവാടിയിൽ ഒരാഴ്ച മുമ്പ് നടന്ന സംഭവം തിങ്കളാഴ്ച മുത്തശ്ശി കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് പുറത്തറിഞ്ഞത്. കുളിപ്പിക്കുന്നതിനിടെയാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിലും വലതു മടിയിലും പൊള്ളലേറ്റ മുറിവുകളും അവർ ശ്രദ്ധിച്ചത്. കുടുംബം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ തിങ്കളാഴ്ച ജില്ലാ ശിശുസംരക്ഷണ ഓഫീസർ…
Read More