കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ‘കടുവ’യുടെ റിലീസ് തിയതി മാറ്റി. ചിത്രം ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ തന്റെ ചിത്രത്തിന്റെ റീലീസ് ജൂലൈ ഏഴിലേയ്ക്ക് മാറ്റിയതായി അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ‘കടുവ’ പ്രദര്‍ശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പൃഥ്വിരാജിന് ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ‘കടുവ’. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ്…
Read More