ബെംഗളൂരു: സംസ്ഥാനവ്യപകമായി പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ മുതൽ. ബിബിഎംപിയുടെ 198 വാർഡുകളിൽ 141 പ്ലാനിംഗ് യൂണിറ്റുകളും 3,404 വാക്‌സിനേഷൻ ബൂത്തുകളും ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ പൾസ് പോളിയോ ഡ്രൈവ് നടത്തും. 15,000-ത്തിലധികം ടീം അംഗങ്ങളെ ഡ്രൈവിനായി അണിനിരത്തും, ചേരികളിലും കുടിയേറ്റ ക്യാമ്പുകളിലും ടീമുകളെ നിയോഗിക്കും. സ്‌കൂളുകൾ, വലിയ പാർക്കുകൾ, മെട്രോ സ്റ്റേഷനുകൾ, ആരാധനാലയങ്ങൾ, പ്ലേസ്‌കൂളുകൾ, ഡേകെയർ സെന്ററുകൾ, പ്രധാന ബസ് ട്രാൻസിറ്റ് പോയിന്റുകൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ പ്രത്യേക മൊബൈൽ, ട്രാൻസിറ്റ് ബൂത്തുകൾ ഉണ്ടായിരിക്കും.
Read More