ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ലിവര്‍പൂളിന്. വെംബ്ലിയിൽ നടന്ന കരുത്തരുടെ പോരിൽ ചെൽസിയെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് യുർഗൻ ക്ലോപ്പിന്റെ സംഘം കിരീടം സ്വന്തമാക്കിയത്. ഇത് എട്ടാം തവണയാണ് ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കുന്നത്. വെംബ്ലിയില്‍ നടന്ന പോരാട്ടത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഗോള്‍ നേടാത്തതിനെ തുടര്‍ന്ന് കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ ചെല്‍സിക്കു വേണ്ടി രണ്ടാം കിക്കെടുത്ത ക്യാപ്റ്റന്‍ സെസാര്‍ അസ്പിലിക്വെറ്റയുടെ കിക്ക് ഗോള്‍ വലയില്‍ എത്താതെ പോയത് ചെല്‍സിക്ക് ആദ്യ തിരിച്ചടിയായി. ആദ്യ നാല് കിക്കുകളും ഗോള്‍ വലയില്‍ എത്തിച്ച…
Read More