ബെംഗളൂരു: ബിഎംടിസി ബസ് യാത്ര പ്രോത്സാഹിപ്പിക്കാൻ നഗരത്തിലെ വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരം. രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ സുസ്ഥിര വികസന കേന്ദ്രം സംഘടിപ്പിക്കുന്ന മത്സരം ട്രാഫിക് സ്പെഷൽ കമ്മിഷണർ എം.എ. സലിമാണ് ഉദ്ഘാടനം ചെയ്തത്.ബസ് യാത്ര പ്രോത്സാഹിപ്പിക്കുന്ന ഫൊട്ടോഗ്രഫി, പോസ്റ്റർ നിർമാണം, ഇൻസ്റ്റഗ്രാം റീൽസ് ഉൾപ്പെടെയുള്ള മത്സരങ്ങളാണു സംഘടിപ്പിച്ചിട്ടുള്ളത്. നഗരത്തിലെ എല്ലാ വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. 25,000 രൂപയാണു വിവിധ മത്സരങ്ങളിലെ സമ്മാനത്തുക. 12നു മുന്നോടിയായി ഇതിനായുള്ള എൻട്രികൾ അയയ്ക്കണം. പൊതുഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വായുമലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.
Read More