ബെംഗളൂരു: കർണാടകയിലെ കുടക് ജില്ലയിൽ രാത്രികാല കർഫ്യു ശക്തമാക്കിയതിനെ ത്തുടർന്ന് സർവീസ് നിർത്തി വെച്ച കേരള ആർ.ടി.സി.യുടെ കണ്ണൂരിലേക്കുള്ള രാത്രി കാല ബസുകൾ ഓണം പ്രമാണിച്ച് ഗുണ്ടൽപേട്ട് – മുത്തങ്ങ – സുൽത്താൻ ബത്തേരി വഴി നാളെ മുതൽ സർവീസ് നടത്തും. ഈ മാസം 18, 19, 20 തീയതികളിലാണ് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുക. ബെംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് നാല് ബസുകൾ സർവീസ് നടത്തുമെന്നാണ് കേരള ആർ.ടി.സിയുടെ ഔദ്യോഗിക തീരുമാനം എന്ന് അധികൃതർ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നോക്കി മാത്രമേ മറ്റു…
Read More