ബെംഗളൂരു: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 20 ദിവസങ്ങൾക്ക് ശേഷം ബസവരാജ് ബൊമ്മയ്ക്ക് ഒടുവിൽ ബെംഗളൂരുവിൽ ഔദ്യോഗിക വസതി ലഭിച്ചു. പേഴ്സണൽ ആന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം റേസ് കോഴ്സ് റോഡിലെ നമ്പർ 1, റേസ് വ്യൂ കോട്ടേജ് ആണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. ഉന്നത വിദ്യാഭ്യാസം, ഐടി/ബിടി മന്ത്രി ഡോ. സി.എൻ അശ്വത് നാരായൺ ആണ് ഈ വീട്ടിൽ ഇപ്പോൾ താമസിക്കുന്നത്. അദ്ദേഹം ക്രസന്റ് റോഡിൽ ഒരു ബംഗ്ലാവ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് അനുയോജ്യമായ താമസ സൗകര്യം ലഭിക്കുകയും അവിടേക്ക് മാറുകയും ചെയ്താൽ, റേസ് വ്യൂ കോട്ടേജ്…
Read More