ഗൂഗിള്‍ സഹസ്ഥാപകന്റെ ഭാര്യയുമായി രഹസ്യ ബന്ധം; വിവാദം വിട്ടൊഴിയാതെ ഇലോണ്‍ മസ്ക്

elon mask

ഗൂഗിള്‍ സഹസ്ഥാപകനും ലോകകോടീശ്വരനുമായ സര്‍ഗേ ബ്രിന്നിന്റെ ഭാര്യ നിക്കോള്‍ ഷാനഹാനുമായി രഹസ്യ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി ടെസ്‍ല തലവന്‍ ഇലോണ്‍ മസ്ക്. റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം, സംഭവത്തിന് പിന്നാലെ മസ്കുമായുള്ള വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം ഗൂഗിള്‍ സഹസ്ഥാപകന്‍ അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. “ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഞാനും സര്‍ഗേയും അടുത്ത സുഹൃത്തുക്കളാണ്, ഇന്നലെ രാത്രി വരെ ഒരുമിച്ച്‌ ഒരു പാര്‍ട്ടിയില്‍ പ​ങ്കെടുത്തിരുന്നു..! മൂന്ന് വര്‍ഷത്തിനിടെ ഞാന്‍ നിക്കോളിനെ രണ്ട് തവണ മാത്രമേ കണ്ടിട്ടുള്ളൂ, ഇരുതവണയും നിരവധി ആളുകള്‍ക്കിടയിലായിരുന്നു കൂടിക്കാഴ്ച. അതില്‍ റൊമാന്റിക്കായി…

Read More
Click Here to Follow Us