ബെംഗളൂരു: ചൊവ്വാഴ്ച രാത്രി നന്ദി ഹിൽസിൽ ഉണ്ടായ മണ്ണിടിച്ചിൽ പരിസ്ഥിതി പ്രവർത്തകർ പരിസ്ഥിതി സംരക്ഷകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു. ഉദ്യോഗസ്ഥരും വിദഗ്ധരും ഇത് സ്വാഭാവിക പ്രതിഭാസമാണെന്ന് പറയുമ്പോഴും തൊട്ട് അടുത്തുള്ള മറ്റ് കുന്നുകളിൽ തുടർച്ചയായി നടത്തുന്ന സ്ഫോടനവും മേഖലയിലെ മനുഷ്യ ഇടപെടലുകളും ഇതിൽ ഒരു പങ്കുവഹിച്ചേക്കാമെന്നത് അവർ തള്ളിക്കളയുന്നില്ല. ചിക്കബല്ലാപൂർ ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായത്തിൽ, രംഗപ്പ സർക്കിളിലെ ബ്രഹ്മഗിരി ഹിൽസിലൊ അല്ലെങ്കിൽ പോലീസ് ചെക്ക്പോസ്റ്റിന് സമീപമുള്ള പത്താം ക്രോസിലൊ ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. നേരത്തെ, പല നദികളും ഇവിടെ നിന്നും ഉത്ഭവിച്ചിരുന്നു. നന്ദി ഹിൽസ് അഞ്ച് നദികളുടെ ഉത്ഭവകേന്ദ്രമാണ്…
Read More