ബെംഗളൂരു : യൂട്യൂബ് വീഡിയോകൾ നോക്കി വീട്ടിൽ വെച്ച് മെഥൈൽസൽഫോണിൽമെഥെയ്ൻ, സോഡിയം ഹൈഡ്രോക്സൈഡ്, ആസിഡ് എന്നിവ ഉപയോഗിച്ച് എംഡിഎംഎ ക്രിസ്റ്റലുകൾ ഉണ്ടാക്കിയതിന് നൈജീരിയൻ പൗരനെ ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. പ്രതിയുടെ വസതിയിൽ നിന്ന് 50 ലക്ഷം രൂപയുടെ അസംസ്കൃത വസ്തുക്കളും പോലീസ് പിടിച്ചെടുത്തു. താരബനഹള്ളി താമസിച്ചിരുന്ന റിച്ചാർഡ് എംബുഡു സിറിലിനെ ആണ് അറസ്റ്റിലായത്. 930 ഗ്രാം മെഥൈൽസൽഫോണിൽമെഥെയ്ൻ, 580 ഗ്രാം സോഡിയം ഹൈഡ്രോക്സൈഡ് ക്രിസ്റ്റൽ, അഞ്ച് ലീറ്റർ ആസിഡ്, മാറ്റം വരുത്തിയ 10 ലിറ്ററിന്റെ പ്രഷർ കുക്കർ,…
Read More