കലബുറഗി കോളേജിൽ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച വിദ്യാർത്ഥികളെ പിടികൂടി; കോപ്പിയടി പ്രിൻസിപ്പലിന്റെ സഹായത്തോടെ

ബെംഗളൂരു : കലബുറഗി ജില്ലയിലെ കോളേജിൽ ബിഎ, ബിഎസ്‌സി, ബികോം ഒന്നാം സെമസ്റ്റർ പരീക്ഷകളിൽ കോപ്പിയടിച്ച അഞ്ച് വിദ്യാർത്ഥികളെ ഗുൽബർഗ സർവകലാശാല വൈസ് ചാൻസലർ ദയാനന്ദ് അഗ്‌സർ പിടികൂടി. അഞ്ച് വിദ്യാർത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് ഡിബാർ ചെയ്തതായി അധികൃതർ അറിയിച്ചു. പരീക്ഷാ ക്രമക്കേടുകൾ തങ്ങൾ ഗൗരവമായി എടുത്തിട്ടുണ്ടെന്നും കോളേജ് പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ബെംഗളൂരു കൊളീജിയറ്റ് എജ്യുക്കേഷൻ കമ്മീഷണർക്ക് കത്തെഴുതുമെന്നും അഗ്‌സർ പറഞ്ഞു. തന്റെ സന്ദർശനത്തിനിടെ, പരീക്ഷയിൽ കോപ്പിയടിക്കാൻ പ്രിൻസിപ്പൽ വിദ്യാർത്ഥികളെ സഹായിക്കുന്നതായി അഗ്സർ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റിംഗ്…

Read More
Click Here to Follow Us