മുംബൈ: കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍തീപിടിത്തം. അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് റിപ്പോർട്ട്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ജന്‍ ആധാര്‍ കാന്റീന് സമീപം ഉച്ചയ്ക്ക് മൂന്നുമണിയോടെ ആണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് മുംബൈയിൽ തീപിടിത്തമുണ്ടാകുന്നത്.
Read More