ബെംഗളൂരു: നഗരത്തിലെ പ്രമുഖ ഓൺലൈൻ ടാക്സി കമ്പനിയായ ഓല ക്യാബിനു ലൈസൻസ് കാലാവധി അവസാനിച്ചതിനാൽ ക്യാബുകളുടെ പ്രവർത്തനങ്ങൾ നിർത്താൻ ഗതാഗത വകുപ്പ് നോട്ടീസ് നൽകി. 2016 ലെ കർണാടക ഓൺ ഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ നിയമ പ്രകാരം അനുവദിച്ച ലൈസൻസ് കാലാവധി കഴിഞ്ഞ മാസം അവസാനിച്ചതായി ചൂണ്ടി കാട്ടിയാണ് സർക്കാർ നോട്ടീസ് നൽകിയത്. ക്യാബുകളുടെ നിലവിലെ സേവനങ്ങൾ നിർത്താനും ലൈസൻസ് പുതുക്കിയതിനു ശേഷം മാത്രം സർവീസ് പുനരാരംഭിക്കാനുമാണ് നോട്ടീസിൽ പറയുന്നതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. എന്നാൽ 2017-ലെ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഇറക്കിയ ഉത്തരവ്…
Read More