തിരുവനന്തപുരം: വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് സൂചിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി തുറന്ന ഏറ്റുമുട്ടലിന് കുറവുണ്ടായെങ്കിലും ബില്ലുകളുടെ കാര്യത്തിൽ മയപ്പെടാനില്ലെന്ന നിലപാടിൽ തന്നെയാണ് ഗവർണർ. മന്ത്രിമാരുമായുള്ള അത്താഴ ചർച്ചയിലാണ് നിലപാട് ആവർത്തിച്ചത്. ചാൻസലർ ബിൽ, ലോകായുക്ത ബിൽ എന്നിവയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഗവർണർ ആവർത്തിക്കുന്നു. എന്നാൽ വഖഫ് ബില്ലിൽ അനുകൂല തീരുമാനം ഉണ്ടാകും. ഭരണകാര്യങ്ങൾ മുഖ്യമന്ത്രി നേരിട്ട് വിശദീകരിക്കാത്തതിലെ അതൃപ്തി ഗവർണർ മന്ത്രിമാരെ അറിയിച്ചുവെന്നാണ് സൂചന. ബില്ലുകളെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഗവർണ്ണർ മന്ത്രിമാർക്ക് മുന്നിൽ ഉന്നയിച്ചു. മന്ത്രി പി രാജീവാണ് കൂടുതൽ…
Read MoreTag: kerala governor
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഭീഷണി; പ്രതി പിടിയിൽ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഈ- മെയിലിലൂടെ ഭീഷണി സന്ദേശമയച്ച ആൾ പിടിയിൽ. സംഭവത്തോട്കോ അനുബന്ധിച്ച് കോഴിക്കോട് സ്വദേശിയായ ഷംസുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗവർണറെ പത്ത് ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഇയാൾ അയച്ച ഇമെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നത്. തുടർന്ന് ഗവർണറുടെ ഓഫീസ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. വിഷയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സൈബർ പൊലീസിന്റെ നേതൃത്വത്തിൽ നടന്നു വന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Read Moreയാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണം; കേരള ഗവർണർ
തിരുവനന്തപുരം: തനിക്ക് യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. രാജ്ഭവൻ രേഖാമൂലം സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടു. 85 ലക്ഷം രൂപ ഇതിനായി അനുവദിക്കണമെന്നാണ് ആവശ്യം. ഇപ്പോഴത്തെ കാർ ഒന്നര ലക്ഷം കിലോ മീറ്റർ ഓടി. അതിനാൽ വി വി ഐ പി പ്രോട്ടോകോൾ പ്രകാരം ഒരു ലക്ഷം കി.മീ കഴിഞ്ഞാൽ വാഹനം മാറ്റണമെന്നും രേഖയിൽ പറയുന്നു.
Read More