ബെംഗളൂരു: ഫലസ്തീന്റെ നീതിക്കായി ഇന്ത്യ നിലകൊള്ളണമെന്ന് നടനും ആക്ടിവിസ്റ്റുമായ ചേതൻ അഹിംസ. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ചേതൻ നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. മോഷ്ടിച്ച ഭൂമിയിൽ നിർമ്മിച്ച കുടിയേറ്റ കോളനിയാണ് ഇസ്രായേൽ രാജ്യം. ഇസ്രായേൽ-അമേരിക്കൻ കൂട്ടുകെട്ടിന്റെ സ്വേച്ഛാധിപത്യത്തെ ഇന്ത്യ എതിർക്കുകയും ഫലസ്തീന്റെ നീതിക്കുവേണ്ടി നിലകൊള്ളുകയും വേണം. ഫലസ്തീനികൾക്കുള്ള നീതി അത്യന്താപേക്ഷിതമാണ്, എന്നാൽ മരിച്ച ഇസ്രായേലി സ്ത്രീകളുടെ മൃതദേഹങ്ങൾ നഗ്നരായി പരേഡ് ചെയ്യുന്ന സംഭവങ്ങൾ ക്രൂരമാണ്. ഇത്തരം സംഘട്ടനങ്ങളിൽ നാണക്കേട് നീതിയെ ഒഴിവാക്കുമെന്ന് ഹീനമായ യുദ്ധക്കുറ്റങ്ങൾ നമ്മെ ഓർമ്മിപ്പിക്കുകയാണ് – ചേതൻ…
Read MoreTag: karnataka
പാമ്പുകടിയേറ്റ് യുവതി മരിച്ചു
ബെംഗളൂരു : കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ് യുവതി മരിച്ചു. കലബുറഗി ജില്ലയിലെ ഹഡഗില ഹരുതി ഗ്രാമവാസി ശരണമ്മ വിജയകുമാർ (22)ആണ് മരിച്ചത്. വാഴത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. കലബുറഗി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Read Moreഅത്തിബെലെ തീപിടിത്തം; പടക്ക കമ്പനി പ്രവർത്തിച്ചത് അനുമതിയില്ലാതെ
ബെംഗളൂരു : അത്തിബെലെയിൽ 14 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തമുണ്ടായ പടക്ക ഗോഡൗൺ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ട്. കർണാടക-തമിഴ്‌നാട് അതിർത്തിക്കടുത്ത് നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടത്തിലാണ് ഗോഡൗൺ പ്രവർത്തിച്ചതെന്നും പോലീസ് കണ്ടെത്തി. ശ്രീബാലാജി ട്രേഡേഴ്‌സിന്റെ ഗോഡൗണിലാണ് ശനിയാഴ്ച തീപ്പിടിത്തമുണ്ടായത്. അന്വേഷണം തിങ്കളാഴ്ച പോലീസിന്റെ സി.ഐ.ഡി. വിഭാഗം ഏറ്റെടുത്തു. എസ്.പി. എൻ. വെങ്കടേഷിന്റെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തി. ഐ.ജി. പ്രവീൺ പാവാറും സ്ഥലം സന്ദർശിച്ചു. ഗോഡൗൺ പ്രവർത്തിച്ച കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗം ജെ.സി.ബി. ഉപയോഗിച്ച് നീക്കംചെയ്തു. തമിഴ്നാട്ടിൽ നിന്നെത്തിയ ലോറിയിൽനിന്ന് ഗോഡൗണിലേക്ക് പടക്കമിറക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്.
Read Moreബിഗ് ബോസിലേക്ക് കർണാടകയിലെ കോൺഗ്രസ് എം.എൽ.എ
ബെംഗളൂരു: ബിഗ് ബോസിൽ മത്സരാർത്ഥിയായി സംസ്ഥാനത്തെ കോൺഗ്രസ് എം.എൽ.എ. റിയാലിറ്റി ഷോയുടെ പത്താം സീസൺ ആരംഭിച്ച് അടുത്ത ദിവസമാണ് എം.എൽ.എ മത്സരാർത്ഥിയായി ബിഗ് ബോസ് ഹൗസിലെത്തുന്നത്. എം.എൽ.എ പ്രദീപ് ഈശ്വർ ആണ് ബിഗ് ബോസ് കന്നഡയുടെ വീട്ടിലേക്ക് അപ്രതീക്ഷിത എൻട്രി നടത്തിയത്. പിന്നാലെ വിഷയം ചർച്ചയാകുകയും എം.എൽ.എക്ക് നേരെ കനത്ത വിമർശനങ്ങൾ ഉയരുകയുമാണ്. അതേസമയം പ്രദീപ് ഷോയിൽ മത്സരിക്കുമോ അതോ അതിഥി വേഷമാണോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രദീപിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. പൊതുജനങ്ങളോടുള്ള കടമകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ…
Read Moreമുന്‍ ബി.ജെ.പി എം.എല്‍.എ പൂര്‍ണിമ ശ്രീനിവാസ് കോൺഗ്രസിലേക്ക്
ബെംഗളൂരു: സംസ്ഥാനത്തെ മുന്‍ ബി.ജെ.പി എം.എല്‍.എ പൂര്‍ണിമ ശ്രീനിവാസ് പാര്‍ട്ടി വിടുന്നതായി റിപ്പോർട്ട്. ഒക്ടോബര്‍ 20ന് പൂര്‍ണിമ കോണ്‍ഗ്രസില്‍ ചേരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അറിയിച്ചു. 2018 മുതൽ 2023 വരെ ചിത്രദുർഗയിലെ ഹിരിയൂർ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു പൂര്‍ണിമ. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൂർണിമ കോൺഗ്രസിൽ ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവര്‍ ബി.ജെ.പിയില്‍ തുടരുകയും ഹിരിയൂർ നിയമസഭാ സീറ്റിൽ മത്സരിക്കുകയും ഇപ്പോൾ സിദ്ധരാമയ്യ മന്ത്രിസഭയിലെ ആസൂത്രണ മന്ത്രിയായ കോൺഗ്രസ് സ്ഥാനാര്‍ഥിയായ ഡി.സുധാകറിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.…
Read Moreരാഹുൽ ഗാന്ധി കർണാടകയിൽ നിന്ന് മത്സരിക്കാൻ സാധ്യത
കൊച്ചി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. വയനാടിനെ ഒഴിവാക്കി ദക്ഷിണേന്ത്യയിലെ മറ്റൊരു മണ്ഡലത്തില്‍ നിന്നോ വടക്കേ ഇന്ത്യയില്‍ നിന്നോ രാഹുല്‍ മത്സരിച്ചേക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ സാധ്യതയില്ലെന്നും കര്‍ണാടകയില്‍ നിന്നോ, കന്യാകുമാരിയില്‍ നിന്നോ മത്സരിക്കാനാണ് സാധ്യതയെന്നും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന്‍ പറഞ്ഞു. കെസി വേണുഗോപാലിന്റെ അടുത്ത വിശ്വസ്തര്‍ ഉള്‍പ്പടെയുള്ളവര്‍ മുല്ലപ്പള്ളിയുടെ ഈ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. കന്യാകുമാരിയില്‍ നിലവില്‍ വി വിജയകുമാര്‍ ആണ് എംപി.…
Read Moreഹിന്ദു വികാരം വ്രണപ്പെടുത്തിയാല്‍ മിണ്ടാതെ നോക്കിയിരിക്കില്ല; ബസവരാജ് ബൊമ്മെ
ബെംഗളൂരു: ഗണേശോത്സവത്തെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് താക്കീത് നല്‍കി ബസവരാജ് ബൊമ്മെ. ഹിന്ദു വികാരം വ്രണപ്പെടുത്തിയാല്‍ മിണ്ടാതെ നോക്കിയിരിക്കാന്‍ കഴിയില്ലെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു. ഞങ്ങളുടെ ഞരമ്പുകളിലൂടെ ഓടുന്നത് മഹത്തായ സനാതന ധര്‍മ്മമാണ് ബസവരാജ് ബൊമ്മൈ പറഞ്ഞു. . ഞങ്ങളുടെ സനാതനധര്‍മ്മത്തെ മലേറിയയുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ മിണ്ടാതിരിക്കണോ? ഞങ്ങളുടെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചാല്‍ മിണ്ടാതിരിക്കില്ല -അദ്ദേഹം താക്കീത് ചെയ്തു. ഹാവേരി ജില്ലയില്‍ ബങ്കാപൂരില്‍ ഹിന്ദു ജാഗൃതി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഗണേശ ഉത്സവം തടയാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ലോകത്തിലെ…
Read Moreദലിത് യുവതികളെ ജാതി വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി
ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ കൊട പോലീസ് സ്റ്റേഷനില്‍ ദലിത് യുവതികളെ ജാതി വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. ബ്രഹ്മാവര്‍ സലിഗ്രാമയിലെ ജി ആശ (38),കെ സുജാത (40) എന്നിവരാണ് ഉഡുപ്പി ജില്ല പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. ആശ അജ്ജര്‍കാട്ടെ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. ജോലി ചെയ്ത വീടിന്റെ ഉടമ സ്വര്‍ണാഭരണം കാണാതായത് സംബന്ധിച്ച് നല്‍കിയ പരാതിയിലാണ് പോലീസ് അതിരുവിട്ട് പെരുമാറിയതെന്നാണ് എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. നൂജി ഗ്രാമത്തിലെ കിരണ്‍ കുമാര്‍ ഷെട്ടിയുടെ വീട്ടില്‍ ഒക്ടോബര്‍ രണ്ടിന് രണ്ടു പേരും ജോലി…
Read Moreമുസ്ലിംകൾക്ക് എതിരെ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്ത സംഘ്പരിവാര്‍ നേതാവിനെതിരെ കേസ് എടുത്ത് പോലീസ്
ബെംഗളൂരു: മുസ്ലിംകള്‍ക്ക് എതിരെ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്ത സംഘ്പരിവാര്‍ നേതാവ് അരുണ്‍ കുമാര്‍ പുത്തിലക്ക് എതിരെ ശിവമോഗ റൂറല്‍ പോലീസ് സ്വമേധയാ കേസെടുത്തു. ശിവമോഗയില്‍ നബിദിന റാലിയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യുവാക്കളെ സന്ദര്‍ശിച്ച ശേഷമാണ് പുത്തില പ്രകോപന പ്രസ്താവന നടത്തിയത്. വാളേന്തിയാണ് അവര്‍ റാലി നടത്തിയത്. ഏത് തരം അനുമതിയാണ് അവര്‍ക്ക് നല്‍കിയതെന്ന് ഏതൊരാള്‍ക്കും അറിയാം. ഹിന്ദുക്കളെ അക്രമിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ പിന്തുണ. അന്ന് ഹിന്ദുക്കള്‍ ആയുധം പൂജിക്കുകയായിരുന്നു. അത് നിറുത്തി അവര്‍ക്ക് എതിരെ ഉപയോഗിക്കണം.’ എന്നാണ് പുത്തില പറഞ്ഞത്. ദക്ഷിണ…
Read Moreപടക്ക ഗോഡൗൺ തീപ്പിടിത്തം: മൂന്നുലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ : കർണാടകത്തിലെ അത്തിബെലെയിൽ പടക്ക ഗോഡൗണിന് തീപ്പിടിച്ച് മരിച്ച തമിഴ്‌നാട്ടുകാരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂന്നുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ തുക കൈമാറി. പരിക്കേറ്റവരുടെ ചികിത്സയ്ക്കുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൊസൂർ അതിർത്തിയോടുചേർന്നുള്ള അത്തിബെലെയിൽ ശനിയാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ 14 പേരാണ് മരിച്ചത്. ദീപാവലിക്കു മുന്നോടിയായി പടക്കങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിലാണ് തീ പടർന്നത്. അപകടത്തിൽ വാഹനങ്ങളും കത്തി നശിച്ചു.
Read More