ആസിഡ് ഉപയോഗിച്ച് ബാത്ത്റൂം വൃത്തിയാക്കിച്ചു; വിദ്യാർത്ഥിനി ആശുപത്രിയിൽ

ബംഗളൂരു: അധ്യാപകരുടെ നിർബന്ധത്തെ തുടർന്ന് ആസിഡും ബ്ലീച്ചിംഗ് പൗഡറും ഉപയോഗിച്ച് സ്കൂൾ ശുചിമുറി വൃത്തിയാക്കിയ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമനഗര മഗഡി തുബിനഗർ ഗ്രാമീണ പ്രാഥമിക വിദ്യാലയം നാലാം ക്ലാസ് വിദ്യാർഥിനി ഹേമലതയാണ് ശനിയാഴ്ച അധ്യാപകരുടെ നിർബന്ധത്തിന് വഴങ്ങി ശുചിമുറി വൃത്തിയാക്കിയത്. പ്രധാന അധ്യാപകൻ സിദ്ധാലിംഗയ്യ, അധ്യാപകൻ ബസവരാജു എന്നിവർ കുട്ടിയുടെ കൈയിൽ ആസിഡും പൊടിയും നൽകിയ ശേഷം നന്നായി വൃത്തിയാക്കാൻ നിർദേശിക്കുകയായിരുന്നു. വീട്ടിൽ എത്തിയ കുട്ടിയെ അവശനിലയിൽ കണ്ട രക്ഷിതാക്കൾ കാരണം ചോദിച്ചപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ല. പിന്നീട് ആവർത്തിച്ച് ചോദിച്ചപ്പോഴാണ് കുട്ടി…

Read More

വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ 

ബെംഗളൂരു : വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ ബെംഗളൂരുവിൽ അറസ്റ്റിൽ. നാഗ്പൂർ സ്വദേശിയായ സ്വപ്‌നിൽ ഹോളി (38)യെയാണ് ബെംഗളൂരു വിമാനത്താവളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. നാഗ്പുരിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. നാഗ്പുരയിൽ നിന്ന് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ വാതിൽ തുറക്കാൻ ശ്രമിച്ചത്. വിമാനത്തിലെ ജീവനക്കാർ കണ്ടതോടെ ഇയാൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വിമാനം ബെംഗളൂരുവിലെത്തിയശേഷമാണ് വിമാനക്കമ്പനി അധികൃതർ സ്വപ്‌നനിലിനെതിരേ പരാതി നൽകിയത്. തുടർന്ന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.

Read More

കടുവയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

 ബെംഗളുരു: മൈസൂരുവിലെ ഹുൻസൂരിൽ നാഗർഹോളെ മേഖലയിൽ കർഷകന് കടുവയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. ഉദുവെപുര ഗ്രാമവാസി ഗണേഷാണ് (58) മരിച്ചത്. തിങ്കളാഴ്ച രാവിലെ വനത്തിനടുത്തുള്ള സ്ഥലത്ത് കാലികളെ മേക്കാൻ പോയതായിരുന്നു ഗണേഷ്. പിന്നീട് കാലികൾ മടങ്ങിയെത്തിയെങ്കിലും ഗണേഷ് എത്തിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ കടുവ കടിച്ചു കൊന്നനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവയെ പിടികൂടാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

Read More

മലയാളി വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു 

ബെംഗളൂരു: മലയാളി വിദ്യാര്‍ഥി നഗരത്തിൽ വാഹനാപകടത്തില്‍ മരിച്ചു. ആര്‍.ആര്‍ കോളേജ് ഡിപ്ലോമ വിദ്യാര്‍ഥിയും തൃശൂര്‍ കേച്ചേരി പെരുമണ്ണ് അമ്പലത്ത് വീട്ടില്‍ ശംസുദ്ധീന്‍-സാജിദ ദമ്പതികളുടെ മകനുമായ സനൂപ് (22) ആണ് മരിച്ചത്. അബിഗെരെ കേരെഗുഡ്ഡദഹള്ളി സര്‍ക്കിളില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. സനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.  

Read More

കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം 

ബെംഗളൂരു: കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും പിഞ്ചുകുഞ്ഞും കത്തി മരിച്ചു. മറ്റൊരു മകളെയും പിതാവിനെയും ഗുരുതരമായ പരിക്കുകളോടെ   ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 4 മണിക്ക് മൈസൂരു റോഡിൽ നിന്ന് കനകപുര റോഡിലേക്ക് പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിച്ച് മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കാറിന് തീപിടിച്ചു.മൃതദേഹങ്ങൾ കിംസ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തോടൊപ്പം നാഗസാന്ദ്ര സന്ദർശിക്കാൻ കാർ വാടകയ്‌ക്കെടുത്തതായിരുന്നു മഹേന്ദ്രൻ. തമിഴ്‌നാട് സ്വദേശിയായ ഇയാൾ ബെംഗളൂരുവിലെ രാമമൂർത്തി നഗറിനടുത്തുള്ള വിജിനപുരയിലാണ് താമസം. വാഹനമോടിക്കുന്നതിനിടെ മഹേന്ദ്രൻ ഉറങ്ങിപ്പോയതാണ് ദുരന്തമായതെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്നും അപകടത്തിന്റെ…

Read More

ജെഡിഎസിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് എച്ച് ഡി കുമാരസ്വാമി

ബെംഗളുരു: ബിജെപിയുമായുള്ള ബന്ധത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് ജനതാദള്‍ എസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌ ഡി കുമാരസ്വാമി. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്ന് സഖ്യം സംബന്ധിച്ച്‌ ചര്‍ച്ച ചെയ്തു. ബിജെപിയും ജെഡിഎസും തമ്മിലുള്ള സഖ്യം തുടരാന്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഏകകണ്ഠമായി അംഗീകാരം നല്‍കിയെന്നും കുമാരസ്വാമി വ്യക്തമാക്കി. ബിജെപി ബന്ധം സംബന്ധിച്ച്‌ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയൊന്നുമില്ല. എല്ലാ ജെഡിഎസ് എംഎല്‍എമാരും യോഗത്തില്‍ സംബന്ധിച്ചിരുന്നതായും കുമാരസ്വാമി വ്യക്തമാക്കി. മുതിര്‍ന്ന നേതാവ് സി എം ഇബ്രാഹിം ജെഡിഎസിന്റെ ബിജെപി ബന്ധത്തില്‍ എതിര്‍പ്പ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Read More

നിരന്തരമായ ഭീഷണി കത്തുകൾ; ദാവൻഗരെ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: സംസ്ഥാനത്തെ എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും രണ്ടുവര്‍ഷമായി ഭീഷണി നിറഞ്ഞ ഊമക്കത്തുകള്‍ അയച്ച സംഭവത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ദാവൻഗരെയിലെ ശിവാജി റാവു ജാദവാണ് (41) പിടിയിലായത്. ഇയാള്‍ ദാവൻഗരെ മേഖലയിലെ വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ഹിന്ദു ജാഗരണ്‍ വേദികെയുടെ ഭാരവാഹിയാണെന്ന് പോലീസ് പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ആചാരങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉന്നയിച്ച എഴുത്തുകാര്‍ക്കാണ് ഇയാള്‍ വിവിധ ജില്ലകളിലെ വ്യത്യസ്ത പോസ്റ്റ് ഓഫിസുകള്‍ വഴി ഭീഷണിക്കത്തുകള്‍ അയച്ചത്. നിരവധി പേര്‍ക്ക് ഇത്തരം കത്തുകള്‍ അയച്ചിട്ടുണ്ട്. എഴുത്തുകാര്‍…

Read More

കാവേരി വിഷയത്തിൽ സംസ്ഥാനം പുനഃപരിശോധന ഹർജി നൽകും

ബെംഗളൂരു: കാവേരി വിഷയത്തിൽ സുപ്രീംകോടതിയിൽ കർണാടക പുനഃപരിശോധനാ ഹർജി നൽകും തമിഴ്നാടിന് കർണാടക 3000 ഘനയടി കാവേരിവെള്ളം വിട്ടുനൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹർജി നൽകുക. വിവിധ മേഖലയിലെ വിദഗ്ധരുമായി നടന്ന യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കാവേരി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് ഉത്തരവ് പാലിച്ചില്ലെങ്കിൽ കർണാടക നിയമപരമായ വിവിധ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗത്തിൽ. കർഷകർ, ദളിതർ, തൊഴിലാളികൾ, കന്നഡ അനുകൂല സംഘടനകൾ, സാമൂഹിക പ്രവർത്തകർ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വെള്ളം വിട്ടുകൊടുക്കില്ല എന്നതു…

Read More

അമ്മയ്ക്ക് സർപ്രൈസ് നൽകാൻ മകൻ ദുബായിൽ നിന്നെത്തി; വൈറലായി ചിത്രങ്ങൾ 

ബംഗളൂരു: മീനെന്ത് വില എന്ന് ചോദിച്ചെത്തിയ ഒരു യുവാവ്. മീൻ വിറ്റു കൊണ്ടിരുന്ന സ്ത്രീക്ക് അസാധാരണമായി ഒന്നും തോന്നിയില്ല. അവന്റെ മുഖം ഒരു തൂവാല കൊണ്ട് മറച്ചിരുന്നു, കണ്ണിൽ കൂളിംഗ് ഗ്ലാസും തലയിൽ തൊപ്പിയും. മീൻ എടുത്തു കൊടുക്കുന്നതിനിടയിൽ അവരുടെ മനസ്സ് പറഞ്ഞു, ഇതെന്റെ പ്രിയപ്പെട്ട മകനാണല്ലോ എന്ന്. https://twitter.com/Dafi_syiemz/status/1705475701833707530/mediaViewer?currentTweet=1705475701833707530&currentTweetUser=Dafi_syiemz&mode=profile പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മുഖത്തെ തൂവാല മാറ്റി, അമ്മയെ കെട്ടിപ്പിടിച്ചു അവൻ. ദുബായിൽ ജോലി ചെയ്യുന്ന മകൻ സർപ്രൈസ് ആയി അമ്മയെ കാണാൻ എത്തിയ നിമിഷമാണ് ഇപ്പോൾ വൈറൽ. കർണാടകയിലെ കുന്ദാപുരയിലെ മാർക്കറ്റിലായിരുന്നു…

Read More

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവല്ലെന്ന് ബസൻഗൗഡ പാട്ടീൽ യത്‌നാൽ

ബെംഗളൂരു : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ബസൻഗൗഡ പാട്ടീൽ യത്‌നാൽ. സുഭാഷ് ചന്ദ്രബോസാണ് ആദ്യ പ്രധാനമന്ത്രിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമരരീതികളെയും ബി.ജെ.പി എം.എൽ.എ പരിഹസിക്കുന്നുണ്ട്. ”നിരാഹാര സമരം കൊണ്ടോ ഒരു കവിളിൽ അടിച്ചാൽ മറ്റേ കവിളും കാണിച്ചുകൊടുക്കുമെന്ന വാക്കുകൾ കേട്ടോ ഒന്നുമല്ല നമ്മൾക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബാബാസാഹെബ് ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് സൃഷ്ടിച്ച ഭയം കാരണമാണ് നമ്മൾക്കു സ്വാതന്ത്ര്യം കിട്ടിയത്. രണ്ടാം…

Read More