ബെംഗളൂരു : വിവിധ കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന കർണാടക ബന്ദ് ഇതുവരെ നഗര ജീവിതത്തെ ബാധിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സിയും ബി.എം.ടി.സിയും നമ്മ മെട്രോയും സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ട്. സ്കൂളുകളും കോളേജുകളും സാധാരണ പോലെ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഓട്ടോ, ടാക്സികളും സ്വകാര്യ വാഹനങ്ങളും സാധാരണത്തെ പോലെ നഗര നിരത്തുകളെ കയ്യടക്കിയിട്ടുണ്ട്. പച്ചക്കറിയുടെയും പൂവുകളുടെയും പ്രധാന മാർക്കറ്റ് ആയ കെ.ആർ.മാർക്കറ്റിൽ ബന്ദിൻ്റെ ഒരു പ്രതീതിയും ഇല്ല, സാധനങ്ങളുടെ വിൽപന സാധാരണ രീതിയിൽ പുരോഗമിക്കുന്നു.
Read More