ക്രിക്കറ്റ് മത്സരത്തിനായി കലൂരിലെ ഫുട്ബോള്‍ മൈതാനം വെട്ടിപ്പൊളിക്കുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂം. ഒരു മത്സരത്തിനായി ലോകോത്തര നിലവാരമുള്ള ഫുട്ബോള്‍ സ്റ്റേഡിയം നശിപ്പിക്കേണ്ടതുണ്ടോ എന്ന് ഹ്യൂം ചോദിക്കുന്നു. ക്രിക്കറ്റ് ഏകദിന മത്സരത്തിനായി കലൂര്‍ സ്റ്റേഡിയത്തെ തെരഞ്ഞെടുത്തെന്ന റിപ്പോര്‍ട്ടുകളോട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാന്‍ ഹ്യൂം പ്രതികരിച്ചത്. കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ക്രിക്കറ്റ് പ്രേമം മനസിലാക്കുന്നു. അക്കാര്യത്തില്‍ ആരോടും അനാദരവും ഇല്ല. എന്നാല്‍ ക്രിക്കറ്റിനായി മറ്റൊരു മൈതാനം ഉള്ളപ്പോള്‍ ലോകോത്തര നിലവാരത്തിലുള്ള ഫുട്ബോള്‍ മൈതാനം നശിപ്പിക്കേണ്ടതുണ്ടോയെന്ന് ഹ്യൂം ചോദിക്കുന്നു. വര്‍ഷങ്ങളെടുത്ത് ഒരുപാട് പണം ചെലവഴിച്ചാണ് ഫിഫയുടെ…
Read MoreTag: Kaloor Jawaharlal Nehru Stadium
ക്രിക്കറ്റിന്റെ ദൈവം ഫുട്ബോള്‍ കളിക്കാന്‍ തെരഞ്ഞെടുത്ത കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് വേണ്ട, #SaveKochiTurf ക്യാമ്പയിനുമായി ഫുട്ബോള്‍ ആരാധകര്‍
കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഏകദിന മത്സരത്തിനായി കൊച്ചി സ്റ്റേഡിയം തെരഞ്ഞെടുത്തതിനെതിരെ ഫുട്ബോള്‍ ആരാധകരുടെ പ്രതിഷേധം. ലോകോത്തര നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ക്രിക്കറ്റിനായി വെട്ടിപ്പൊളിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് ഫുട്ബോള്‍ പ്രേമികള്‍ പറയുന്നു. ക്രിക്കറ്റിനായി തയ്യാറാക്കിയിട്ടുള്ള തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ തഴഞ്ഞ് കൊച്ചിയിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് സംഘടിപ്പിക്കുന്നത് നീതീകരിക്കാനാവില്ല. കലൂര്‍ സ്റ്റേഡിയത്തെ ക്രിക്കറ്റിന്റെ പേരില്‍ നശിപ്പിക്കുന്നത് ഫുട്ബോളിനോട് ചെയ്യുന്ന അപരാധമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനായി രൂപമാറ്റം നടത്താന്‍ തീരുമാനിച്ചതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും രംഗത്തെത്തി.…
Read More