വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയുടെ വയറിൽ നിന്നും 15 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു 

ഇൻഡോറിലെ ആശുപത്രിയിലെത്തിയ യുവതിയുടെ വയറിൽ നിന്ന് 15 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു. കടുത്ത വയറുവേദനയുമായാണ് യുവതി ആശുപത്രിയിലെത്തുന്നത്. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലാണ് 41കാരിയുടെ വയറ്റിൽ നിന്ന് മുഴ നീക്കം ചെയ്തത്.  യുവതി നടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം വേദന അസഹനീയമായതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ അതുൽ വ്യാസ് പറഞ്ഞു. ഇപ്പോൾ യുവതി അപകടനില തരണം ചെയ്ത് ആരോഗ്യവതിയായെന്നും അധികൃതർ അറിയിച്ചു. ഇൻഡെക്സ് ഹോസ്പിറ്റലിലേക്ക് വരുന്നതിന് മുമ്പ് അവർ പല ആശുപത്രികളിലും ചികിത്സയ്ക്കായി പോയിരുന്നു. അണ്ഡാശയ ട്യൂമർ…

Read More
Click Here to Follow Us