ക്രിക്കറ്റ് മത്സരത്തിനായി കലൂരിലെ ഫുട്ബോള്‍ മൈതാനം വെട്ടിപ്പൊളിക്കുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂം. ഒരു മത്സരത്തിനായി ലോകോത്തര നിലവാരമുള്ള ഫുട്ബോള്‍ സ്റ്റേഡിയം നശിപ്പിക്കേണ്ടതുണ്ടോ എന്ന് ഹ്യൂം ചോദിക്കുന്നു. ക്രിക്കറ്റ് ഏകദിന മത്സരത്തിനായി കലൂര്‍ സ്റ്റേഡിയത്തെ തെരഞ്ഞെടുത്തെന്ന റിപ്പോര്‍ട്ടുകളോട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാന്‍ ഹ്യൂം പ്രതികരിച്ചത്. കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ക്രിക്കറ്റ് പ്രേമം മനസിലാക്കുന്നു. അക്കാര്യത്തില്‍ ആരോടും അനാദരവും ഇല്ല. എന്നാല്‍ ക്രിക്കറ്റിനായി മറ്റൊരു മൈതാനം ഉള്ളപ്പോള്‍ ലോകോത്തര നിലവാരത്തിലുള്ള ഫുട്ബോള്‍ മൈതാനം നശിപ്പിക്കേണ്ടതുണ്ടോയെന്ന് ഹ്യൂം ചോദിക്കുന്നു. വര്‍ഷങ്ങളെടുത്ത് ഒരുപാട് പണം ചെലവഴിച്ചാണ് ഫിഫയുടെ…
Read More