മനുഷ്യക്കടത്ത് കേസ്:എൻഐഎ 6 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

ബെംഗളൂരു: ഇന്ത്യ–ശ്രീലങ്കൻ സമുദ്ര അതിർത്തിയിലുടനീളമുള്ള സംഘടിത അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റിൽ ഉൾപ്പെട്ട ആറ് പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചൊവ്വാഴ്ച ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിനും താമസിച്ചതിനും 38 ശ്രീലങ്കൻ പൗരന്മാരെ മംഗളൂരുവിലെ  പ്രാദേശിക പോലീസ് ജൂണിൽ അറസ്റ്റ് ചെയ്തിരുന്നു. കാനഡയിലേക്ക്ക്‌ കുടിയേറാം എന്ന പേരിൽ അവരെ കബളിപ്പിക്കുകയും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുവന്ന് പാർപ്പിക്കുകയും ചെയ്തുവെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞു. തമിഴ്നാട് സ്വദേശികളായ ദിനകരൻ എന്ന അയ്യ, കാശി വിശ്വനാഥൻ, റസൂൽ, സത്തം ഉഷെൻ എന്ന സദ്ദാംഹുസൈൻ, അബ്ദുൽ മുഹീതു, സോക്രട്ടീസ് എന്നിവരാണ്…

Read More
Click Here to Follow Us