വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ദോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയിലെ അപകടം തിരിച്ചറിയണമെന്ന് അമേരിക്കന്‍ സെനറ്റംഗം ഹിലരി ക്ലിന്റണ്. കിം ജോംഗ് ഉന്നുമായി ചര്‍ച്ച നടത്തുന്നതിന് അനുഭസ്ഥരായ നയതന്ത്രജ്ഞര്‍ വേണമെന്ന് ഹിലരി ക്ലിന്റണ് അഭിപ്രായപ്പെട്ടു. കൂടിക്കാഴ്ചയിലെ അപകടങ്ങള്‍ ട്രംപ് ഭരണകൂടം തിരിച്ചറിയുന്നില്ലെന്നും ഹിലരി ക്ലിന്റണ് ആരോപിച്ചു. ഡച്ച് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഹിലരി ക്ലിന്റണിന്റെ അഭിപ്രായപ്രകടനം. കിം ജോംഗ് ഉന്നുമായി ഉത്തരകൊറിയന്‍ ഭരണകൂടത്തിന് കൈവശമിരിക്കുന്ന ആണവായുധശേഖരത്തെക്കുറിച്ച് സംസാരിക്കുന്നതിന് അനുഭവസ്ഥരായ നയതന്ത്ര പ്രതിനിധികള്‍ ആവശ്യമാണ്. എന്നാല്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റില്‍ നിന്ന് മികച്ച നയതന്ത്രജ്ഞര്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. നയതന്ത്രജ്ഞരില്ലാതെ എങ്ങനെയാണ്…
Read More