പുനർജന്മത്തിനായി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: തെലുങ്ക് ചിത്രം അരുന്ധതി കണ്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. ചിത്രത്തിലെ പോലെ പുനർജന്മം ലഭിക്കാൻ ആണ് യുവാവ് തീകൊളുത്തി ജീവനൊടുക്കിയത്. മധുരഗിരി സ്വദേശി രേണുകാപ്രസാദ് ആണ് മരിച്ചത്. 20 തവണ അരുന്ധതി കണ്ട യുവാവ് പുനർജന്മം ലഭിക്കാനായി ദേഹത്ത് പെട്രോൾ ഒഴിച്ച് ജീവനൊടുക്കകയായിരുന്നു. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Read More