ബെംഗളൂരു: നഗരത്തിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ചാമുണ്ഡിമലയിൽ സ്ഥാപിക്കുന്ന ഭക്ഷ്യകേന്ദ്രത്തിനെതിരേ (ഫുഡ് സോൺ) എതിർപ്പുമായി പരിസ്ഥിതിപ്രവർത്തകർ രംഗത്തെത്തി. ദേവഗൗഡയുടെ മണ്ഡലമായ ചാമുണ്ഡേശ്വരിയിൽ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളുടെ ഭാഗമായി 3.81 കോടി രൂപ ചെലവിട്ടാണ് ഭക്ഷ്യകേന്ദ്രം സ്ഥാപിക്കുന്നത്. എന്നാൽ ഭക്ഷ്യകേന്ദ്രം പോലുള്ള വികസനപ്രവർത്തനങ്ങൾ മലയുടെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാണെന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ വാദം. ഇതോടെ പദ്ധതിക്കെതിരേ ഓൺലൈൻ ഒപ്പുശേഖരണവും ഇവർ ആരംഭിച്ചിട്ടുണ്ട്. മൈസൂരു എം.പി. പ്രതാപസിംഹയും ചാമുണ്ഡേശ്വരി എം.എൽ.എ. ജി.ടി. ദേവഗൗഡയും ചേർന്ന് ഭക്ഷ്യകേന്ദ്രത്തിന് തറക്കല്ലിട്ടതിനുപിന്നാലെയാണ് പരിസ്ഥിതിപ്രവർത്തകർ എതിർപ്പുയർത്തിയത്. ഭക്ഷ്യകേന്ദ്രം സ്ഥാപിച്ചാൽ കുടിവെള്ളം ലഭ്യമാക്കൽ, ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾക്ക്…
Read More