ബെംഗളൂരു : അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തെ തുടർന്ന് കർണാടക സർക്കാർ ജീവനക്കാരുടെ ഫെസ്റ്റിവൽ അഡ്വാൻസ് 10,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി. കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷന്റെ (കെഎസ്ജിഇഎ) ആവശ്യത്തെ തുടർന്നാണ് തീരുമാനം. ഐഎഎസ്, കെഎഎസ് കേഡർ ഉൾപ്പെടെ എല്ലാ സ്ഥിരം സർക്കാർ ജീവനക്കാർക്കും ഫെസ്റ്റിവൽ അഡ്വാൻസ് ലഭിക്കാൻ അർഹതയുണ്ടെന്ന് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഒരു ജീവനക്കാരന് വർഷത്തിലൊരിക്കൽ പലിശരഹിത അഡ്വാൻസ് ലഭിക്കും. തുക 10 മാസത്തിനുള്ളിൽ തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണം. ഏകദേശം 5.25 ലക്ഷം ജീവനക്കാർക്ക് ഫെസ്റ്റിവൽ അഡ്വാൻസ് ലഭിക്കാൻ…
Read More