തിരുവനന്തപുരം: ബിഗ്ബോസിലൂടെ പ്രേക്ഷക ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയമായിരുന്നു ഇന്ന്, പ്രേക്ഷകർ ഏറെ കാത്തിരുന്ന ദിനമായിരുന്നു ഇന്ന് എന്നുവേണമെങ്കിൽ പറയാം. ഫെബ്രുവരി 16 ന് അസീസിയ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിലേക്ക് എത്തിയത്. മുന്തിരി കളർ ഡ്രെസ്സിൽ ഇരുവരും അതിമനോഹരമായാണ് ഏവർക്കും മുന്നിൽ എത്തിയത്. ഈ സന്തോഷ വാർത്ത റോബിൻ ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ ആയി പങ്കുവെച്ചിരുന്നു. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും തന്റെ ലൈഫിന്റെ പ്രധാന ഭാഗമായി ആരതി മാറാൻ പോകുന്നുവെന്നും…
Read MoreTag: Encagment
ആര്യ രാജേന്ദ്രനും സച്ചിന് ദേവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു.
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ 11 മണിക്ക് എകെജി സെന്ററില്‍ വെച്ച് കഴിഞ്ഞു. അടുത്ത ബന്ധുക്കളും മുതിര്‍ന്ന നേതാക്കന്മാരും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ് സച്ചിന് ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്. 21-ാം വയസിലാണ് ആര്യ തലസ്ഥാനത്തിന്റെ മേയര്‍ പദവിയിലെത്തിയത്. ബാലസംഘം എസ്എഫ്ഐ കാലഘട്ടം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. ഇതാണ് ഇപ്പോള്‍ വിവാഹത്തിലെത്തിച്ചിരിക്കുന്നത്. ഒരു മാസത്തിന് ശേഷമായിരിക്കും ഇരുവരുടെയും വിവാഹം.
Read More