ഇസ്താൻബുൾ: തുർക്കി സിറിയ ഭൂചലനത്തില്‍ മരണം ഇരുപതിനായിരം കടന്നു. ഭൂകമ്പം കഴിഞ്ഞ് നാല് ദിവസം പിന്നിട്ടതും തുടര്‍ചലനങ്ങളും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ആളുകളെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. എന്നാല്‍ തകര്‍ന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം നാലാം ദിവസവും തുടരുകയാണ്. കനത്ത മഞ്ഞും മഴയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്നത്. ഭക്ഷണത്തിന്റെയും മരുന്നിന്റെയും ദൗര്‍ലഭ്യവും അതിശൈത്യവും അടിസ്ഥാനസൗകര്യങ്ങളുടെ കുറവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. ഭൂകമ്പത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് തുര്‍ക്കിയിലെ എഴ് നഗരങ്ങളിലണ്. ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി ഇന്ത്യ ഇരു രാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും മെഡിക്കല്‍ ടീമിനെയും അയടച്ചിട്ടുണ്ട്. ഹതായില്‍…
Read More