റാപിഡ് കോവിഡ് 19 ടെസ്റ്റ് കിറ്റുമായി മൈസൂരു സർവകലാശാല

ബെംഗളൂരു: മൈസൂരു സർവകലാശാല (യു‌ എം) ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി സഹകരിച്ച് ദ്രുതഗതിയിൽ കോവിഡ് വൈറസ് ബാധ കണ്ടെത്താൻ സഹായിക്കുന്ന കോവിഡ് 19 ടെസ്റ്റ് കിറ്റ്  രൂപകൽപ്പന ചെയ്തതായി അറിയിച്ചു. ലോറൻ ബയോളജിക്സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് കിറ്റ് വികസിപ്പിച്ചതെന്ന് വൈസ് ചാൻസലർ ജി. ഹേമന്ത് കുമാർ പറഞ്ഞു. “ഞങ്ങൾ കിറ്റ് അടിയന്തര അംഗീകാരത്തിനായി ന്യൂ ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലേക്ക് (ഐസിഎംആർ) അയയ്ക്കുന്നുണ്ട്,” എന്ന് സർവകലാശാലയുടെ ഗവേഷണ സംഘത്തിന്റെ തലവനായ പ്രൊഫ. രംഗപ്പ പറഞ്ഞു.

Read More
Click Here to Follow Us