ന്യൂ ഡൽഹി: കോവിഡ്-19 കേസുകളുടെ കുറവ് കണക്കിലെടുത്ത്, 2022 മാർച്ച് 27 മുതൽ ഇന്ത്യയിലേക്കും പുറത്തേക്കും ഷെഡ്യൂൾ ചെയ്ത വാണിജ്യ അന്താരാഷ്ട്ര പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഈ നടപടിയിലൂടെ മേഖല പുതിയ ഉയരങ്ങളിലെത്തുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ട്വിറ്ററിൽ കുറിച്ചു. “പങ്കാളികളുമായുള്ള ചർച്ചയ്ക്ക് ശേഷം, കോവിഡ് -19 കേസുകളുടെ കുറവ് കണക്കിലെടുത്ത്, മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതിനുശേഷം എയർ ബബിൾ ക്രമീകരണങ്ങളും റദ്ദാക്കപ്പെടും. ഈ നടപടിയോടെ,…
Read More