പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവറെ കാണാനില്ല. അപകടസമയത്ത് ഡ്രൈവര്‍ ജോമോന് സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും പിന്നീടാണ് കാണാതായതെന്നുമാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരിലും ജോമോന്റെ പേരില്ല. കോട്ടയം സ്വദേശിയുടേതാണ് ബസ്. അപകടമുണ്ടാവാന്‍ കാരണം അമിതവേഗമാണ് എന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അപകടസമയത്ത് ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.7 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഗതാഗത കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ടു കൈമാറി. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നു എന്ന് വിദ്യാര്‍ത്ഥികളും പറഞ്ഞു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുമേഷും ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നു എന്ന്…
Read More